സ്വന്തമായി കുതിരയെ വാങ്ങിയതിന് യുവാവിനെ കൊലപ്പെടുത്തി

കുതിരയെ സ്വന്തമായി വാങ്ങിയതിന് ദലിത് യുവാവിനെ ഉയര്‍ന്ന ജാതിക്കാര്‍ കൊലപ്പെടുത്തി. . ദളിതന്‍ സ്വന്തമാക്കിയ കുതിരയെയും കൊന്നു. ഉര്‍മിള തെഹ്‌സില്‍ മേഖലയിലെ ടിംബി ഗ്രാമത്തിലാണ് സംഭവം. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയക്കുന്ന മൂന്നു പേരെ സമീപ നാടുകളില്‍ നിന്ന് അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു. കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പ്രതികളെ പിടികൂടാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് കുടുംബാംഗങ്ങള്‍.
പ്രദീപ് റാത്തോഡ് (21) ആണ് കൊല്ലപ്പെട്ടത്. രണ്ടു മാസം മുന്‍പാണ് പ്രദീപ് ഒരു കുതിരയെ വാങ്ങിയത്. അന്നുമുതല്‍ ഗ്രാമവാസികളായ ചിലര്‍ പ്രദീപിനെ ഭീഷണിപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രാത്രിയാണ് പ്രദീപ് കൊല്ലപ്പെട്ടത്. നാട്ടുകാരുടെ ഭീഷണി രൂക്ഷമായതോടെ കുതിരയെ വില്‍ക്കാന്‍ പ്രദീപിന്റെ താന്‍ നിര്‍ബന്ധിച്ചുവെന്നും എന്നാല്‍ പ്രദീപ് വഴങ്ങിയില്ലെന്നും പിതാവ് കലുഭായ് റാത്തോഡ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി പാടത്ത് കുതിര സവാരിക്കു പോയ പ്രദീപ് താന്‍ മടങ്ങിവന്നിട്ട് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞിരുന്നു. രാത്രി ഏറെ വൈകിയിട്ടും പ്രദീപിനെ കാണാതായതോടെ തങ്ങള്‍ അന്വേഷണം നടത്തിയത്. പാടത്തേക്കുള്ള വഴിയില്‍ മരിച്ചുകിടക്കുന്ന പ്രദീപിനെയാണ് തങ്ങള്‍ കണ്ടത്. കുറച്ചകലെയായി കുതിരയും ചത്തുകിടപ്പുണ്ടായിരുന്നു. മൂവായിരത്തോളം പേരാണ് ഈ ഗ്രാമത്തിലുള്ളത്. ഇവരില്‍ 10 ശതമാനവും ദളിതരാണ്.
https://www.facebook.com/Malayalivartha























