കുതിര വാങ്ങിയതിന് ദളിത് യുവാവിനെ മേല്‍ജാതിക്കാര്‍ കൊന്നു

കുതിരയെ വാങ്ങിയതിന്റെ പേരില്‍ ദലിത് യുവാവിനെ മേല്‍ജാതിക്കാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവുനഗര്‍ ടിംബിയില്‍ താമസിക്കുന്ന പ്രദീപ് റാത്തോഡാണ് (21) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു.
കുതിരയെ വിറ്റില്ലെങ്കില്‍ കൊല്ലുമെന്ന് രജ്പുത് സമുദായക്കാരായ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രദീപിന്റെ പിതാവ് കലുഭായ് റാത്തോഡ് പറഞ്ഞു. താനും മകനും കൂടി യാത്രചെയ്തപ്പോഴായിരുന്നു ഭീഷണി. ഇവിടെ ഉയര്‍ന്ന ജാതിക്കാരാണ് കുതിരപ്പുറത്ത് യാത്ര ചെയ്യുന്നത്.
കുതിരയോടുള്ള സ്‌നേഹം മൂലമാണ് മകന്‍ കുതിരയെ വാങ്ങിയതെന്നും പിതാവ് പറഞ്ഞു. കൃഷിയിടത്തില്‍നിന്ന് കുതിരപ്പുറത്ത് വീട്ടിലേക്ക് മടങ്ങുമേ്ബാഴായിരുന്നു ആക്രമണം.
മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. അതേസമയം, മറ്റൊരു ജാതിയില്‍പെട്ട പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha























