ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ പോലീസ് കസ്റ്റഡിയില്‍

ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനെ ഞായറാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു. കാവേരി മാനേജ്‌മന്റ് ബോര്‍ഡ് രൂപീകരിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന് തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റാലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, വി.സി.കെ പാര്‍ട്ടി നേതാക്കള്‍ വള്ളുവാര്‍ കോട്ടത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. നിരവധി ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
ഏപ്രില്‍ അഞ്ചിന് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് ബസുകളും ട്രെയിനുകളും തടയുമെന്ന് ജനസാഗരത്തെ അഭിസംബോധന ചെയ്ത് സ്റ്റാലിന്‍ പറഞ്ഞു. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട് സന്ദര്‍ശിക്കുമ്ബോള്‍ കരിങ്കൊടി കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാലിനെ കൂടാതെ, കോണ്‍ഗ്രസ് നേതാവ് എസ്. തിരുനാവുക്കരശേരി, തമിഴക വാഴ്വുരിമൈ കാട്ചി (ടി.വി.കെ) പാര്‍ട്ടി തലവന്‍ ടി.വേല്‍മുരുകനെയും പാര്‍ട്ടി അംഗങ്ങളെയും അറസ്റ്റുചെയ്തു. ടി.വി.എ.കെ. അംഗങ്ങള്‍ 205 കിലോമീറ്റര്‍ അകലെ ഉളുന്‍ഡൂര്‍പെട്ടയിയുള്ള ടോള്‍ ബൂത്ത് തകര്‍ക്കുകയും ചെയ്തു
https://www.facebook.com/Malayalivartha























