ഐഎസ്‌ആര്‍ഒ യ്ക്ക് വൻ തിരിച്ചടി; ജി സാറ്റ് 6 എ യുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് സ്ഥിതീകരിച്ചു

വിജയകരമായി കഴിഞ്ഞദിവസം വിക്ഷേപിച്ച പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 6 എ ഇന്ത്യക്ക് നഷ്ടപ്പെടുന്നതായി റിപ്പോർട്ടുകൾ. ഭ്രമണപഥം ഉയർത്തലിന്റെ രണ്ടാം ഘട്ടത്തിന് ശേഷം ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഐ.എസ്.ആര്‍.ഒ സ്ഥിതീകരിച്ചു.
വ്യാഴാഴ്ച ശ്രീഹരിക്കോട്ടയിൽ നിന്നും വിജയകരമായി വിക്ഷേപിച്ചത്തിനു ശേഷം ഉപഗ്രഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. ഒടുവിൽ ആശയവിനിമയം നഷ്ടമായെന്ന ആശങ്ക ശരിവച്ചാണ് ഐ.എസ്.ആര്‍.ഒ യുടെ സ്ഥിതീകരണം.
ഉപഗ്രഹത്തെ ഭൂസ്ഥിര ഭ്രമണ പഥത്തില്‍ എത്തിക്കുന്നതിനുള്ള ശ്രമം ഹസ്സനിലെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റിയിലാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് ഉപഗ്രഹത്തില്‍ നിന്ന് മറുപടി ലഭിക്കാതായതോടെ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും കാര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തിരുന്നു.
വെളള്ളിയാഴ്ച ഉപഗ്രഹത്തിലെ ഒന്നാമത്ത എഞ്ചിന്‍ 36 മിനിട്ട് പ്രവര്‍ത്തിപ്പിച്ചു. 36412 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തുന്നതിനായാണ് എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചത്. ഇതിന് ശേഷമാണ് ഉപഗ്രഹത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിടാതിരുന്നത്.
അതേസമയം സാറ്റ് ലൈറ്റിലെ പവര്‍ സിസ്റ്റംത്തില്‍ തകരാര്‍ സംഭവിച്ചതായാണ് സൂചന. മൂന്നാമത്തെ ലാം എന്‍ജിന്‍ വേര്‍പെടുത്തിയതിനു പിന്നാലെയായിരുന്നു ബന്ധം നഷ്ടപ്പെട്ടത്. വാര്‍ത്താവിനിമയ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് മാര്‍ച്ച് 29 വൈകിട്ട് 4.56 നാണ് ജി സാറ്റ് 6 എ കുതിച്ചുയര്‍ന്നത്.
https://www.facebook.com/Malayalivartha























