വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ ഇനി 20,000 രൂപ വരെ നഷ്ടപരിഹാരം; വിമാനം ആറ് മണിക്കൂറിലേറെ വൈകിയാല്‍ മുഴുവന്‍ തുകയും യാത്രക്കാര്‍ക്ക് തിരിച്ച് നല്‍കണം എന്നും നിർദേശം

വിമാനം വൈകിയത് കൊണ്ടോ റദ്ദാക്കുക വഴിയോ യാത്രക്കാര്‍ക്ക് കണക്ടിങ് ഫ്ലൈറ്റ് നഷ്ടമായാല്‍ 20,000 രൂപ വരെ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം. ഡയറക്ടര്‍ ജനറല്‍ ഒാഫ് സിവില്‍ എവിയേഷനാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വെച്ചത്.
വിമാനം റദ്ദാക്കിയത് മൂലം നിലവില്‍ നല്‍കുന്ന നഷ്ടപരിഹാരം യാത്രക്കാര്‍ക്ക് ഗുണകരമാവുന്നില്ലെന്ന് സിവില്‍ എവിയേഷന്‍ സെക്രട്ടറി ആര്‍.എന്‍ ചൗധരി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തുന്നത്. വിമാനം ആറ് മണിക്കൂറിലേറെ വൈകിയാല്‍ മുഴുവന്‍ തുകയും യാത്രക്കാര്‍ക്ക് തിരിച്ച് നല്‍കണം എന്നും നിർദേശമുണ്ട്.
കേന്ദ്രസര്‍ക്കാറുമായും ബന്ധപ്പെട്ട വിമാന കമ്പനികളുമായും ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക . വിമാനം റദ്ദാക്കിയത് മൂലം ബോര്‍ഡിങ് പാസ് ലഭിച്ചില്ലെങ്കിലും 5000 രൂപ വരെ നഷ്ടപരിഹാരം നല്‍കാനും വ്യവസ്ഥയുണ്ട്.
https://www.facebook.com/Malayalivartha

























