കത്വ കൂട്ടബലാത്സംഗക്കേസ് പ്രതികള്‍ക്കെതിരേ ശാസ്ത്രീയ തെളിവുകള്‍; ബലാത്സംഗം നടന്ന ക്ഷേത്രത്തില്‍ നിന്നും കിട്ടിയ തലമുടിയും തക്തസാമ്പിളുകളും ഡിഎന്‍എ പരിശോധനയില്‍ പ്രതികളുടേതെന്ന് തിരിച്ചറിഞ്ഞു

ജമ്മുകശ്മീരിലെ കത്വയിൽ എട്ടു വയസ്സുകാരി ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായ ക്കേസില്‍ പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ . ബലാത്സംഗം നടന്ന ക്ഷേത്രത്തില്‍ നിന്നും കിട്ടിയ തലമുടിയും തക്തസാമ്പിളുകളും ഡിഎന്‍എ പരിശോധനയില്‍ പ്രതികളുടേതെന്ന് തിരിച്ചറിഞ്ഞു. കുട്ടിയുടെ വസ്ത്രത്തില്‍ നിന്നു കിട്ടിയ രക്തസാമ്പിളുകളും പ്രതിയുടേതാണെന്ന് ഫോറന്‍സിക് പരിശോധനകളില്‍ തെളിഞ്ഞു.
ലൈംഗികാവയവവുമായി ബന്ധപ്പെട്ട മുടി, തലമുടിനാര്, നാലു പ്രതികളുടെയും രക്ത സാമ്പിളുകള്‍, ഇരയായ പെണ്‍കുട്ടിയുടെ ആന്തരീകാവയവങ്ങള്‍, പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍, മണ്ണ്, രക്തം പുരണ്ട ചെളി എന്നിങ്ങനെ ബലാത്സംഗവുമായി ബന്ധമുള്ള 14 കൂട്ടം തെളിവുകളായിരുന്നു മാര്‍ച്ച് 1 നും 21 നും ഇടയിലായി ഡല്‍ഹി ലാബില്‍ പരിശോധനയ്ക്ക് വെച്ചത്. ഇതെല്ലാം പോസിറ്റീവാണെന്നാണ് കണ്ടെത്തിയത്. പോലീസ് കൊണ്ടുവന്ന ഡിഎന്‍എ സാമ്പിളുകളും യോജിക്കുന്നുണ്ട്. പാവാട നല്ലതു പോലെ സോപ്പ് ഉപയോഗിച്ച് അലക്കിയിരുന്നതിനാല്‍ തെളിവുകള്‍ നഷ്ടമായിരുന്നെങ്കിലൂം രക്തത്തുള്ളി അവശേഷിച്ചിരുന്നത് പോലീസിന് തുണയായി.
ബക്കര്‍വാല്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വീടിനടുത്തുനിന്നു ജനുവരി പത്തിനാണു കാണായത്. ഒരാഴ്ചയ്ക്കുശേഷം അതേ മേഖലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കൂട്ടമാനഭംഗത്തിനിരയായ നിലയില്‍ കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























