ചവാനെതിരെ രൂക്ഷവിമര്‍ശനവുമായി ഉദ്ധവ് താക്കറെ

മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥിരാജ് ചവാനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ഉദ്ധവ് താക്കറെയ്‌ക്ക് സര്‍ക്കാരുണ്ടാക്കി പരിചയമില്ലെന്ന ചവാന്റെ പ്രസ്ഥാവനയാണ് അദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി പത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് ഉദ്ധവ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനമേറ്റപ്പോള്‍ ചവാന് എന്ത് മുന്‍ പരിചയമാണുണ്ടായിരുന്നതെന്ന് ഉദ്ധവ് ലേഖനത്തില്‍ ചോദിക്കുന്നു. ഐസിയുവിലെ രോഗിയുടേതു പോലെ അസ്ഥിരമായ അവസ്ഥയിലാണ് ചവാന്റെ ബോധമെന്നും ഉദ്ധവ് വിമര്‍ശിക്കുന്നു. പ്രധാനമന്ത്രി സ്ഥാനം ആഗ്രഹിക്കാന്‍ രാഹുലിന് എന്തു യോഗ്യതയാണുള്ളതെന്ന് അദ്ദേഹത്തോടു ചോദിക്കാന്‍ ചവാന് ധൈര്യമുണ്ടോയെന്നും ഉദ്ധവ് ആരാഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























