ടുജി :രഞ്‌ജിത് സിന്‍ഹയ്‌ക്കെതിരെ തെളില് ലഭിച്ചെങ്കില്‍ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി

ടുജി സ്‌പെക്ട്രം അഴിമതി കേസിലെ പ്രതികള്‍ സിബിഐ ഡയറക്‌റ്റര്‍ രഞ്‌ജിത് സിന്‍ഹയുമായി കൂടിക്കാഴ്‌ച നടത്തിയ വിവരം നല്‍കിയതാരെന്ന് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി. കേസിലെ ഹര്‍ജിക്കാരനായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണോടാണ് സുപ്രീംകോതി ഇക്കാര്യം നിര്‍ദ്ദേശിച്ചത്. മുദ്രവച്ച കവറില്‍ വിശദീകരണം സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.
ആരുടെയെങ്കിലും ഒരു പ്രസ്ഥാവനയുടെ പേരില്‍ അന്വേഷണത്തിന് ഉത്തരവ് നല്‍കാനാകില്ലെന്നും കോടതി. അറിയിച്ചു. സിബിഐ ഡയറക്‌റ്ററുടെ വീട്ടിലെ സന്ദര്‍ശകരുടെ വിവരങ്ങളുള്ള പുസ്‌തകം നല്‍കിയതാരെന്നുള്ള വിവരവും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കണം.
എന്നാല്‍ സന്ദര്‍ശക പുസ്‌തകത്തിലെ 90% വിവരങ്ങളും വ്യജമായി ചോര്‍ന്നതാണെന്നും ചില വിവരങ്ങള്‍ സത്യമായിരിക്കാമെന്നും രഞ്‌ജിത് സിന്‍ഹ കോടതിയില്‍ വാദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























