കേന്ദ്രം കനിഞ്ഞു : കൊച്ചി കപ്പല്‍ശാല നവീകരണത്തിന് 1200 കോടി രൂപയുടെ പദ്ധതി

കൊച്ചി കപ്പല്‍ശാല നവീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ 1200 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. എല്‍എന്‍ജി കൊണ്ടുപോകാനുള്ള വെസല്‍സിന് 1500 കോടി രൂപയുടെ ധനസഹായവും നല്‍കും. കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്‌ക്കരി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച മേഡ് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൊച്ചി കപ്പല്‍ശാലയുടെ വികസന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പാസേജര്‍ കാര്‍ഗോ സംവിധാനം രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. ഇതിനായി ഫ്രഞ്ച് സഹായം തേടും.
മണ്ണുമാന്തി കപ്പലിന്റെ നിര്‍മാണ ചുമതല കൊച്ചിക്ക് കൈമാറാന്‍ പദ്ധതിയുണ്ട്. കൊച്ചി -ആന്‍ഡമാന്‍ വാട്ടര്‍ബസും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. പ്രാദേശിക കപ്പലുകള്‍ മാത്രം നിര്‍മിക്കുന്ന കൊച്ചിയില്‍ വിദേശ കപ്പലുകള്‍ നിര്‍മിക്കാനുള്ള സജീകരണങ്ങള്‍ നടത്തുമെന്നും ഇതിനായി വിദേശത്തു നിന്ന് ഓര്‍ഡറുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഗഡ്‌ക്കരി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























