ലഡാക്കില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനികരെ തടഞ്ഞുവച്ചു

ലഡാക്കില്‍ വീണ്ടും ചൈനയുടെ ധിക്കാരപരമായ കടന്നു കയറ്റം. ലഡാക്കിലെ ചുമറില്‍ കടന്നു കയറിയ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനികരെ തടഞ്ഞു വച്ചാതായി റിപ്പോര്‍ട്ട്.
മുന്നൂറോളം വരുന്ന ചൈനീസ് സൈനികരാണ് നൂറോളം ഇന്ത്യന്‍ സൈനികരെ വളഞ്ഞു വച്ചത്. ഡെംചോക്കില്‍ 30 ചൈനീസ് സൈനികര്‍ ഇന്ത്യന്‍ പ്രദേശത്ത് 500 മീറ്റര്‍ ഉള്ളില്‍ കടന്നു കയറി എന്ന വാര്‍ത്ത വന്നതിനു തൊട്ടു പിന്നാലെയാണ് ചുമര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ മാസം മൂന്നാം തവണയാണ് ചൈനീസ് കടന്നു കയറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്. കഴിഞ്ഞ മാസം ലഡാക്കിലെ ബാര്‍സ്‌തെ പ്രദേശത്ത് ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ 25 കിലോമീറ്ററോളം കടന്നു കയറി.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു എന്നു കരുതുന്നതിനിടെയാണ് സൈന്യത്തിന്റെ ഭാഗത്തു നിന്ന് അസ്വസ്ഥതകള്‍ സൃഷ്ടിക്കപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























