മംഗള്‍യാന്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നു: സന്ദേശങ്ങള്‍ നല്‍കി തുടങ്ങി

ഇന്ത്യയുടെ ചൊവ്വ പര്യവേഷണ വാഹനമായ മംഗള്‍യാന്‍ ലക്ഷ്യത്തിലെത്തിക്കാനുള്ള അവസാന ശ്രമങ്ങള്‍ ആരംഭിച്ചു. മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായ സന്ദേശങ്ങള്‍ നല്‍കിത്തുടങ്ങിയതായി ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്ഞന്‍മാര്‍ അറിയിച്ചു.
സന്ദേശങ്ങള്‍ മുഴുവന്‍ അയയ്‌ക്കാന്‍ കുറഞ്ഞത് 13 മണിക്കൂറെങ്കിലും എടുക്കും. നിര്‍ണായക ഘട്ടമാണിതെന്ന് ശാസ്‌ത്രജ്ഞര്‍ വ്യക്തമാക്കി. സെപ്‌റ്റംബര്‍ 24ന് മംഗള്‍യാന്‍ ചൊവ്വയിലെത്തും. വിക്ഷേപണം വിജയകരമായാല്‍ ആദ്യശ്രമത്തില്‍ തന്നെ ചൊവ്വ പര്യവേഷണ ദൗത്യം പൂര്‍ത്തിയാക്കുന്ന പ്രഥമ രാജ്യമാകും ഇന്ത്യ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























