ഇന്ത്യയും വിയറ്റ്‌നാമും ഏഴുകരാറുകളില്‍ ഒപ്പുവച്ചു

എണ്ണ മേഖലയിലടക്കം സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള ഏഴുകരാറുകളില്‍ ഇന്ത്യും വിയറ്റ്‌നാമും ഒപ്പുവച്ചു. നാലു ദിവസത്തെ സന്ദര്‍ശനത്തിന് വിയറ്റ്‌നാമിലെത്തിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അവിടുത്തെ രാഷ്ട്രപതി ട്രുവോങ് ടാന്‍ സങുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കു ശേഷമാണ് കരാറുകളില്‍ ഒപ്പിട്ടത്.
രാഷ്ട്രീയം, പ്രതിരോധം, സാമ്പത്തികം, സുരക്ഷ, ശാസ്‌ത്രസാങ്കേതികം അടക്കമുള്ള മേഖലകളില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും ഇരുനേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനമായി. തര്‍ക്ക പ്രദേശമായ തെക്കന്‍ ചൈനാ കടലില്‍ കപ്പലോടിക്കുന്നതിന് യാതൊരു തടസവും ഉണ്ടാവാതിരിക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനിച്ചിട്ടുണ്ട്. തക്കന്‍ ചൈനാ കടലുമായി ബന്ധപ്പെട്ട് 2002ലെ പ്രഖ്യാപനം നടപ്പാക്കാന്‍ ഇരു നേതാക്കളും ആഹ്വാനം ചെയ്‌തു. ഏഷ്യന്‍ മേഖലയില്‍ സമാധാനവും സ്ഥിരതയും വളര്‍ച്ചയും ഉറപ്പാക്കാനും കൂടിക്കാഴ്‌ചയില്‍ തീരുമാനമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























