ആന്ധ്രസര്‍ക്കാര്‍ ഹൈടെക് ആയി : ആദ്യ ഇ -ക്യാബിനറ്റ് ചേര്‍ന്നു

ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഇ -ക്യാബിനറ്റ് ചേര്‍ന്നു. ഐക്യ ആന്ധ്രപ്രദേശിന്റെമുഖ്യമന്ത്രി ആയിരിക്കെ ഹൈടെക് മുഖ്യമന്ത്രി എന്ന ഖ്യാതി നേടിയ ചന്ദ്രബാബു നായിഡുവാണ് ഇ -ക്യാബിനറ്റ് എന്ന ആശയം മുന്നോട്ടു വച്ചത്. മന്ത്രിസഭയുടെ പരിഗണനയില്‍ വന്ന കുറിപ്പുകള്‍ മുഴുവന്‍ ഇ-ക്യാബിനറ്റ് എന്ന ആപ്ലിക്കേഷനിലൂടെയാണ് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്‌തത്.
മന്ത്രിമാരുടെ ഡെസ്‌ക്ക്‌ടോപ്, ലാപ്‌ടോപ്, ഐപാഡ് എന്നിവയില്‍ ആപ്ലിക്കേഷന്‍സ് ലഭ്യമാകും. ഓരോ മന്ത്രിമാര്‍ക്കും പ്രത്യേക പാസ് വേഡും ലഭ്യമാണ്. രാജ്യത്ത് ആദ്യമായാണ് ഇ -ക്യാബിനറ്റ് ചേരുന്നത്. ഹൈടെക് മുഖ്യമന്ത്രി എന്ന പ്രതിച്ഛായ നിലനിര്‍ത്താനാണ് ചന്ദ്രബാബു നായിഡു ഇ -ക്യാബിനറ്റ് എന്ന ആശയം മുന്നോട്ടു വച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























