മോദിയുടെ ഭരണത്തില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നുവെന്ന് സോണിയാ ഗാന്ധി, രാജ്യം അതീഭീകര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്

സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും മോദിയുടെ ഭരണത്തില്‍ ദുരിതം അനുഭവിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കുറ്റപ്പെടുത്തി. 2014ലെ തിരഞ്ഞെടുപ്പിന് മുമ്ബ് ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും സോണിയ ആരോപിച്ചു.
അക്രമങ്ങളും വിദ്വേഷവുമാണ് നരേന്ദ്രമോദി സര്‍ക്കാരിനു കീഴില്‍ രാജ്യത്ത് നടക്കുന്നതെന്ന് ജന ആക്രോശ് റാലിയില്‍ സംസാരിക്കവേ സോണിയാ ഗാന്ധി പറഞ്ഞു. രാജ്യം അതീഭീകര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.എല്ലാവരും ഒന്നിച്ചുനിന്ന് ഈ ഭരണത്തിനെതിരായി പോരാടണം. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ ബിജെപി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ജനാധിപത്യ സംവിധാനങ്ങളെ തകര്‍ക്കാനുള്ള പരിശ്രമങ്ങള്‍ മാത്രമാണ് സര്‍ക്കാരില്‍ നിന്നുണ്ടായത്. അനുയോജ്യവും ശക്തവുമായ ഭരണഘടനാ സ്ഥാപനങ്ങളാണ് രാജ്യത്ത് ഉണ്ടാവേണ്ടതെന്നും സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടു.
താന്‍ അഴിമതി നടത്തുകയില്ലെന്നും അഴിമതി നടത്താന്‍ മറ്റാരെയും അനുവദിക്കില്ല എന്നുമായിരുന്നു ഭരണത്തിലേറും മുമ്ബ് മോദിയുടെ പ്രഖ്യാപനം. എന്നാല്‍, പിന്നീടിങ്ങോട്ട് അഴിമതി വന്‍തോതില്‍ വര്‍ധിച്ചതായാണ് കാണാന്‍ കഴിയുന്നതെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വളരെയധികം വര്‍ധിച്ചു.
https://www.facebook.com/Malayalivartha

























