ഇത്രവേഗം മോഡി പോയോ? ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കസറിയ ബിജെപിക്ക് നൂറ് ദിവസം കഴിഞ്ഞുള്ള ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ബിജെപിക്ക് നൂറ് ദിവസം കഴിഞ്ഞപ്പോള്‍ ശക്തമായ തിരിച്ചടി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലെ 80 സീറ്റില്‍ 71 സീറ്റും നേടിയ ബിജെപിക്ക് ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 11 സീറ്റില്‍ 3 സീറ്റ് മാത്രമാണ് നേടാനായത്. 8 സീറ്റിലും സമാജ് വാദി പാര്‍ട്ടിയാണ് മുന്നില്‍.
മൂന്നു ലോക്‌സഭ മണ്ഡലങ്ങളിലേക്കും 10 സംസ്ഥാനങ്ങളിലെ 33 നിയമസഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഗുജറാത്തിലെ മാംഗറോള്‍ മണ്‌ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വാജാ ബാപുഭായി വിജയിച്ചു. വഡോദര ലോക്‌സഭ മണ്‌ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി വഡോദര ഡെപ്യൂട്ടി മേയര്‍ രഞ്‌ജന്‍ ബെന്‍ ഭട്ട് വിജയിച്ചു. രാജസ്ഥാനില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ഗുജറാത്തില്‍ അഞ്ചു സീറ്റുകളില്‍ ബിജെപിയും നാലു സീറ്റില്‍ കോണ്‍ഗ്രസും മുന്നിലാണ്. ഉത്തര്‍പ്രദേശിലെ 11 സീറ്റില്‍ ഏഴിലും സമാജ്‌വാദി പാര്‍ട്ടിയാണ് ലീഡ് ചെയ്യുന്നത്. നാല് മണ്ഡലങ്ങളില്‍ ബിജെപി മുന്നിട്ട് നില്‌ക്കുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന 33 മണ്ഡലങ്ങളില്‍ 25 എണ്ണം ബിജെപിയുടെ സിറ്റിംഗ് സീറ്റാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവച്ച വഡോദര (ഗുജറാത്ത്), സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് രാജിവെച്ച മെയിന്‍പുരി (ഉത്തര്‍പ്രദേശ്) മേഡക് (തെലുങ്കാന) എന്നിവയാണു ലോക്‌സഭ മണ്ഡലങ്ങള്‍. ഉത്തര്‍പ്രദേശ്-11, ഗുജറാത്ത്-ഒമ്പത്, രാജസ്ഥാന്‍-നാല്, പശ്ചിമ ബംഗാള്‍-രണ്ട്, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍-അഞ്ച് എന്നിങ്ങനെയാണ് ഉപതെരഞ്ഞെടുപ്പു നടന്ന നിയമസഭ മണ്ഡലങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























