കാശ്‌മീരിലേക്കുള്ള റെയില്‍ ഗതാഗതം പുനരാരംഭിച്ചു

കാശ്‌മീരിലേക്കുള്ള റെയില്‍ ഗതാഗതം ഇന്നലെ ഭാഗീകമായി പുനരാരംഭിച്ചു. പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രളയബാധിത പ്രദേശങ്ങളിലേക്ക് ജനജീവിതം പുനസ്ഥാപിക്കാനായി റെയില്‍വേക്ക് കഴിഞ്ഞത്. ശക്തമായ മഴയില്‍ റെയില്‍ ട്രാക്കുകള്‍ക്ക് തകരാര്‍ സംഭവിച്ചതിനാലാണ് ഇത്രയും ദിവസം സര്‍വ്വീസ് നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്.
ശ്രീനഗറിലും ബാരമുല്ലക്കുമിടയിലുള്ള ട്രെയിന്‍ സര്‍വീസാണ് താത്‌ക്കാലികമായി ആരംഭിച്ചിരിക്കുന്നത്. ആദ്യ ട്രെയിന്‍ ഉച്ചയ്‌ക്ക് 12 ന് ബൂഡ്‌ഗാമില്‍ നിന്ന് ബാരമുല്ലയിലേക്ക് പുറപ്പെടും. ജമ്മു കാശ്‌മീര്‍ മേഖലകളില്‍ പ്രളയദുരിതത്തില്‍പ്പെട്ട ജനങ്ങള്‍ക്കു വേണ്ടി കൂടുതല്‍ കോച്ചുകളോടുകൂടി സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്. കത്ര, ഉതംപൂര്‍, ജമ്മു എന്നിവിടങ്ങളില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കാണ് സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തുന്നത്.
കൂടാതെ റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ സൗകര്യത്തിനുവേണ്ടി ഹെല്‍പ് ഡസ്‌ക്കുകളും സൗജന്യ ഭക്ഷണവും നല്‍കുന്നുണ്ട്. സ്റ്റേഷനുകളില്‍ ഡോക്ടേഴ്‌സ് അടക്കമുള്ള വിവിധ ആരോഗ്യ സന്നദ്ധസംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























