അതിര്‍ത്തിയില്‍ സ്‌ഫോടനം : ഒരാള്‍ മരിച്ചു, രണ്ടു ജവാന്‍മാര്‍ക്ക് പരിക്ക്

ജമ്മു കാശ്മീരിലെ പുഞ്ച് ജില്ലയില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ നാവികസേനാ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടു. രണ്ടു ജവാന്‍മാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു.
അഞ്ചു മിനിറ്റിന്റെ ഇടവേളകളിലാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ആദ്യ സ്‌ഫോടനത്തില്‍ ഒരു ബിഎസ്എഫ് വാഹനം പൊട്ടിത്തെറിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്യും. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. മരിച്ച കാവല്‍ക്കാരന്‍ ഖാന്‍ മൊഹമ്മദ് ആണെന്ന് തിരിച്ചറിഞ്ഞു. അക്രമികളെ കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























