റോബര്‍ട്ട് വദേരയ്ക്ക് എതിരിയാ പൊതുതാത്പര്യ ഹര്‍ജി തള്ളി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും റിയല്‍ എസ്‌റ്റേറ്റ് കമ്പനി ഉടമയുമായ റോബര്‍ട്ട് വദേരയ്ക്ക് എതിരെയുള്ള പൊതുതാത്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. വദേരയുടെ ഭൂമി ഇടപാടിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഹരിയാനയില്‍ കാര്‍ഷിക ആവശ്യത്തിനുള്ള ഭൂമി വദേരയുടെ കമ്പനിക്ക് വില്‍പ്പന നടത്തിയ സംഭവം വിവാദമായതാണ് കാരണം.
കാര്‍ഷിക ആവശ്യങ്ങള്‍ക്ക് നല്‍കിയ ഭൂമി ലൈസന്‍സ് മാറ്റി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ തന്നെ വ്യാജ രേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഡാലോചന, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് സിബിഐക്ക് അന്വേഷണം കൈമാറണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. വദേരയുടെ അമ്മ മൗറീന്‍ വദേരയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് കമ്പനിയുടെ ഓഡിറ്റ് നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ സിഎജി ശശികാന്ത് ശര്‍മ ഉത്തരവ് ഇറക്കിയ കാര്യവും ഹര്‍ജിക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























