ആശുപത്രിയില്‍ പോകാനായി വീട്ടില്‍നിന്ന് ഇറങ്ങിയ യുവതിയുടെയും മക്കളുടെയും മൃതദേഹം കായലിൽ ഒഴുകിയ നിലയിൽ ; സംഭവത്തിൽ ദുരൂഹത

യുവതിയും രണ്ടുമക്കളും കായലിൽ മരിച്ച നിലയിൽ. ബംഗളുരുവിലെ മഗദിയിലെ കല്‍ക്കെരെ ഗ്രാമത്തിലാണ് സംഭവം. സുജാത (26), മക്കളായ നകുല്‍(6, വിശാല്‍ (4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയേറുന്നു.
ആശുപത്രിയില്‍ പോകാനായി സുജാത മക്കളെയും കൂട്ടി വീട്ടില്‍നിന്ന് ഇറങ്ങുകയായിരുന്നു. ആശുപത്രിയ്ക്ക് മുമ്പില്‍ കൊണ്ടുചെന്നാക്കാമെന്ന് ഭര്‍ത്താവ് അഞ്ജന മൂര്‍ത്തി പറഞ്ഞിട്ടും സുജാത നിരസ്സിച്ചു. എന്നാൽ ഞായറാഴ്ച ആശുപത്രിയില്‍ പോയ സുജാത മക്കളെയും കൊണ്ട് തിരിച്ച് വന്നില്ല. മൂര്‍ത്തി സുജാതയുടെ കെല്‍ക്കെരെയിലെ വീട്ടില്‍ അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല.
ഇതിനിടിയല്‍ പ്രദേശവാസികളാണ് മൂന്ന് മൃതദേഹങ്ങള്‍ തടാകത്തില്‍ ഒഴുകി നടക്കുന്നത് കണ്ടത്. അന്വേഷണത്തിൽ മൃതദേഹം സുജാതയുടെതും മക്കളുടെതുമാണെന്ന് പൊലീസ് കണ്ടെത്തി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മകളുടെ മരണത്തില്‍ ഭര്‍ത്താവ് മൂര്‍ത്തിയെ സംശയമില്ലെന്നും അയാള്‍ മകളെ നന്നായി നോക്കിയിരുന്നുവെന്നും സുജാതയുടെ രക്ഷിതാക്കള്‍ പറഞ്ഞു. അതേസമയം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്
https://www.facebook.com/Malayalivartha

























