ഛത്തീസ്ഗഡില്‍ വനിതാ മാവോയിസ്റ്റ് അറസ്റ്റില്‍

ഛത്തീസ്ഗഡില്‍ വനിതാ മാവോയിസ്റ്റ് അറസ്റ്റിലായി. സര്‍ക്കാര്‍ തലയ്ക്കു വില പറഞ്ഞിരുന്ന നേതാവാണ് അറസ്റ്റിലായത്. ബിജാപൂര്‍ ജില്ലയില്‍ പോലീസും സുരക്ഷാ സേനയും നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
യലം സരീത എന്ന റിത്ത (27) ആണ് അറസ്റ്റിലായത്. ഇവരുടെ തലയ്ക്ക് സര്‍ക്കാര്‍ 1.10 ലക്ഷം വിലയിട്ടിരുന്നു. മാഡഡ് ലോക്കല്‍ ഗറില്ല സ്‌ക്വാഡിലെ സജീവ അംഗമാണിവര്‍. സിപിഐ മാവോയിസ്റ്റിലും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കൊള്ള, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, പോലീസ് സംഘത്തെ ആക്രമിക്കല്‍ തുടങ്ങിയ നിരവധി സേുകളില്‍ പ്രതികളാണിവര്‍ എന്ന് പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























