ഉപതെരഞ്ഞെടുപ്പ് ഫലം വര്‍ഗീയ ശക്തികള്‍ക്കേറ്റ തിരിച്ചടിയെന്ന് അഖിലേഷ് യാദവ്

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്കുണ്ടായ വിജയത്തോടെ വര്‍ഗീയ ശകതികളെ ജനങ്ങള്‍ തോല്‍പ്പിച്ചിരിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. സമാധാനവും സാഹോദര്യവും ആഗ്രഹിക്കുന്ന ജനം വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് തക്കതായ മറുപടിയാണ് നല്‍കിയിരിക്കുന്നതെന്നും ബിജെപിയുടെ പേരെടുത്ത് പറയാതെ അഖിലേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ പ്രലോഭിപ്പിച്ചാണ്. ബിജെപി വോട്ടു നേടിയതെന്ന് യുപി മന്ത്രി ശിവപാല്‍ പറഞ്ഞു. എന്നാലിപ്പോള്‍ ജനങ്ങള്‍ സത്യം മനസിലാക്കി തുടങ്ങിയെന്നും അദ്ദേഹം പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























