മന്‍മോഹന്‍ സിംഗിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും വിനോദ് റായ്

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ വീണ്ടും ഗുരുര ആരോപണവുമായി മുന്‍ സിഎജി വിനോദ് റായ് രംഗത്ത്. 2ജി അഴിമതിക്കേസില്‍ മന്‍മോഹന് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്നാണ് വിനോദ് റായ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വിനോദ് റായ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കേസിലെ അഴിമതി ചൂണ്ടിക്കാണിച്ചപ്പോള്‍ യുപിഎ ഉന്നതര്‍ തന്നെ വ്യക്തിപരമായി ആക്രമിച്ചതായി വിനോദ് റായ് പറഞ്ഞു. പ്രധാനമന്ത്രിയെ സംരക്ഷിക്കണമെന്ന് കേന്ദ്രമന്ത്രിമാര്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ആദ്യം പറഞ്ഞത് നിയമമന്ത്രി അശ്വനി കുമാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം ചിലര്‍ തന്റെ ജാതിയും ചരിത്രവും അന്വേഷിച്ചുപോയെന്നും തന്റെ ടെലിഫോണ്‍ ചോര്‍ത്തിയെന്നും വിനോദ് റായ് ആരോപിച്ചു. മന്‍മോഹന്‍ സിംഗിനെയും യുപിഎ സര്‍ക്കാരിനെയും വിമര്‍ശിച്ച് നേരത്തെയും വിനോദ് റായ് രംഗത്തെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























