ജമ്മു കാശ്‌മീരില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്‌മീര്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കാശ്‌മീര്‍ താഴ്‌വരയില്‍ നിയന്ത്രണ രേഖ കടക്കാന്‍ ശ്രമിക്കവെയാണ് സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍ നടന്നത്.
രണ്ട് എകെ 47 തോക്കുകളും സ്‌ഫോടക വസ്‌തുക്കളും കൊല്ലപ്പെട്ടവരില്‍ നിന്ന് കണ്ടെടുത്തു. തീവ്രവാദികള്‍ പാക്ക് അധിനിവേശ കാശ്‌മീര്‍ വഴി നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് സൂചന.
കാശ്‌മീരിലെ പ്രളയക്കെടുതി മേഖലയില്‍ സൈന്യം രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കനത്ത ജാഗ്രത പുലര്‍ത്തിവരുന്നതായി സൈനിക വക്‌താവ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























