വൃന്ദവനിലേക്ക് വിധവമാര്‍ വരേണ്ടതില്ലെന്ന ഹേമമാലിനിയുടെ പ്രസ്ഥാവന വിവാദമാകുന്നു

ബംഗാള്‍, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിധവമാര്‍ എന്തിനാണ് ഉത്തര്‍പ്രദേശിലെ വൃന്ദാവനിലേക്കു പോകുന്നതെന്ന് പ്രമുഖ നടിയും ബിജെപി മഥുര എംപിയുമായ ഹേമമാലിനി. സ്വന്തം നാട്ടില്‍ കഴിയുന്നതല്ലെ ഇവര്‍ക്ക് നല്ലത്.
വൃന്ദാവനിലെ വിധവമാര്‍ക്ക് വലിയ ബാങ്ക് ബാലന്‍സും വരുമാനവും നല്ല കിടക്കകളും ഉണ്ടെന്നും എന്നാല്‍ ശീലം മാറ്റാനാകാതെ അവര്‍ യാചിക്കാനിറങ്ങുകയാണെന്നും ഹേമമാലിനി കൂട്ടിച്ചേര്‍ത്തു. പ്രസ്താവനകള്‍ രണ്ടും വിവാദമായിരിക്കുകയാണ് ഇപ്പോള്‍.
സ്വന്തം മണ്ഡലമായ മഥുരയിലെ സന്ദര്‍ശനത്തിനിടയ്ക്കാണ് ഹേമമാലിനിയുടെ വിവാദ പ്രസ്ഥാവന.
മഥുര ജില്ലയുടെ ഭാഗമാണ് വൃന്ദാവനും. യുപിയിലെ പുണ്യനഗരമായ വൃന്ദാവനം വിധവമാരുടെ ആശ്വാസ കേന്ദ്രമാണ്. നിലവില്‍ 40,000ല്‍ അധികം വിധവമാരുണ്ട് വൃന്ദാവനില്‍. ഇനി ആരെയും നഗരത്തിന് ഉള്‍ക്കൊള്ളാനാകുമെന്നു തോന്നുന്നില്ല.
ബംഗാളില്‍ നിന്ന് വലിയൊരു ശതമാനം വിധവമാര്‍ എത്തുന്നുണ്ട്. ഇതു ശരിയല്ല. അവര്‍ക്ക് ബംഗാളില്‍ തന്നെ കഴിഞ്ഞാല്‍ പോരെ, അവിടെയും അമ്പലങ്ങളുണ്ടല്ലോ. ഇതുതന്നെയാണ് ബിഹാറില്‍ നിന്നുള്ള അവസ്ഥയും, ഹേമമാലിനി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























