പാദങ്ങള്‍ നിലത്തുറപ്പിക്കൂ...ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ ബിജെപിയെ പരിഹസിച്ച് ശിവസേന

കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഏറ്റ തിരിച്ചടിയില്‍ ശിവസേനയുടെ പരിഹാസം. ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനുള്ള പാഠമാണ്. വിജയം തലയ്ക്കുപിടിക്കാന്‍ അനുവദിക്കരുത്. പാദങ്ങള്‍ തറയില്‍ ഉറപ്പിച്ചുതന്നെ നില്‍ക്കണമെന്നും ശിവസേന മുഖപത്രമായ സാമ്‌നയില്‍ പറയുന്നു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇന്ന് മുംബൈയില്‍ എത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് സാമ്‌നയിലെ മുഖപ്രസംഗം. അതെസമയം മോഡിയെ പുകഴ്ത്തുന്ന മുഖപ്രസംഗം പാര്‍ട്ടിക്കേറ്റ പരാജയത്തില്‍ മോഡിയെ കുറ്റപ്പെടുത്താനില്ലെന്നും പറയുന്നു.
മോഡി തരംഗമെന്ന് ആവര്‍ത്തിക്കാതെ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ ബിജെപി നേതാക്കള്‍ ശ്രമിക്കണം. മോഡി തരംഗം അടുത്ത മാസം നടക്കുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമെന്ന് പറയാനാവില്ല. എല്ലാ തെരഞ്ഞെടുപ്പുകളും അതിന്റേതായ ഒഴുക്കിനൊപ്പം വരും. തെരഞ്ഞെടുപ്പുകള്‍ക്കു ശേഷം ഒഴുക്കിന് മാറ്റം വരും.
ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ആധാരമാക്കി നിയമസഭാ തെരഞ്ഞെടുപ്പുകളെ കാണാനാവില്ലെന്നും സാമ്‌നയില്‍ പറയുന്നു അതല്ലാതെ മോഡി തരംഗത്തില്‍ അഭിരമിക്കാനാണ് മഹാരാഷ്ട്രയിലെ നേതാക്കള്‍ തുനിയുന്നതെങ്കില്‍ അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നുവെന്ന് ശിവസേന മുതിര്‍ന്ന നേതാവ് രാംദാസ് കദം അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയും സീറ്റ് സംബന്ധിച്ചുമുള്ള ശിവസേന ബിജെപി പോര് തുടങ്ങിയിട്ട് ഏറെ നാളായി. സഖ്യം വേര്‍പിരിയുമെന്ന സേനയുടെ മുന്നറിയിപ്പില്‍ വരെ ഈ പോര് എത്തി. ഇപ്പോഴത്തെ പ്രസ്ഥാവനകള്‍ കൂടിയാകുമ്പോള്‍ പോര് രൂക്ഷമാകുമെന്നതില്‍ തര്‍ക്കമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























