ഇന്ത്യ-ചൈന ഉഭയകക്ഷി ചര്‍ച്ച നടത്തി, 12 കരാറുകളില്‍ ഒപ്പുവച്ചു

ഇന്ത്യ- ചൈന ഉഭയകക്ഷി ചര്‍ച്ച ഇന്ന് ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ വച്ച് നടന്നു. ഇന്ത്യയും ചൈനയും തമ്മില്‍ 12 ഉഭയകക്ഷി കരാറില്‍ ഒപ്പുവച്ചു. സാമ്പത്തിക വ്യാപാര രംഗത്തെ സഹകരണം ഉറപ്പുവരുത്തുന്ന കരാറുകളാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചത്. അഞ്ചു വര്‍ഷം കൊണ്ട് ചൈന ഇന്ത്യയില്‍ 1,20,000 കോടി രൂപയുടെ നിക്ഷേപം നടത്തും. റെയില്‍വേ, മാധ്യമ മേഖലകളില്‍ പരസ്‌പര സഹകരണം ഉറപ്പുവരുത്തും. ഗുജറാത്തിലും അഹമ്മദാബാദിലും വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും. സൈനികേതര ആണവ കരാറിനു രൂപം നല്‌കാനും ഇരുരാജ്യങ്ങള്‍ തമ്മില്‍ ധാരണയായി. 2015 ചൈനയില്‍ `വിസിറ്റ് ഇന്ത്യ\' വര്‍ഷവും 2016 ഇന്ത്യയില്‍ `വിസിറ്റ് ചൈന\' വര്‍ഷവുമായിരിക്കും.
ഒന്നരമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങളിലെ ആശങ്ക മോഡി ചൈനയെ അറിയിച്ചു. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ സമചിത്തതയോടെ നേരിടാന്‍ ഇരുരാജ്യങ്ങള്‍ക്കും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ചൈനയുമായുള്ള ബന്ധം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. നല്ല ബന്ധത്തിന് അതിര്‍ത്തിയില്‍ സമാധാനമുണ്ടാകണം. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ വ്യക്തത ഉണ്ടാകണമെന്നും മോഡി പറഞ്ഞു. ഇരുരാജ്യങ്ങളുടെയും പൊതു ഭീഷണിയായ തീവ്രവാദം നേരിടുന്നതിനായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം ഉറപ്പുവരുത്തുമെന്ന് ഷീ ജിന്‍പിംഗ് അറിയിച്ചു. പരസ്‌പര ബഹുമാനത്തോടെ ഇരുരാജ്യങ്ങളും മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ വളര്‍ച്ചയിലും നേട്ടങ്ങളിലും സന്തോഷം പ്രകടിപ്പിച്ച ജിന്‍പിംഗ് നരേന്ദ്ര മോഡിയെ ചൈനയിലേക്കു ക്ഷണിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























