ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് നുഴഞ്ഞു കയറ്റം

ഇന്ത്യന്‍ അതിര്‍ത്തിയിലെ ചുമാര്‍ മേഖലയില്‍ ചൈനീസ് സേന വീണ്ടും നുഴഞ്ഞു കയറ്റം നടത്തിയതായി റിപ്പോര്‍ട്ട്. ആയിരത്തോളം ചൈനീസ് സൈനികര്‍ 4-5 കിലോമീറ്റര്‍ നുഴഞ്ഞു കയറിയതായാണ് റിപ്പോര്‍ട്ട്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിന്റെ ഇന്ത്യ സന്ദര്‍ശനത്തിനു ഏതാനും മണിക്കൂറുകള്‍ മുന്‍പായിരുന്നു സേനാ നീക്കം.
അടുത്തിടെയായി ഇത് മൂന്നാമത്തെ ചൈനീസ് സംഘമാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറുന്നത്. ഇരുസേനയുടെയും ഫ്‌ളാഗ് മീറ്റിംഗ് തീരുമാനമാകാതെ പിരിഞ്ഞതിനു ശേഷമാണ് ചൈനീസ് സേനയുടെ നീക്കം ഉണ്ടായിരിക്കുന്നത്. വീണ്ടും ഫ്‌ളാഗ് മീറ്റിംഗ് നടക്കുമെന്നാണു സൂചനകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























