സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി, 11 ട്രെയിനി ജഡ്‌ജിമാരെ പുറത്താക്കും

സഹപ്രവര്‍ത്തകയായ വനിതാ ട്രെയിനി ജഡ്‌ജിയോട് അപമര്യാദയായി പെരുമാറിയ 11 ട്രെയിനി ജഡ്‌ജിമാരെ പുറത്താക്കാന്‍ ശുപാര്‍ശ. ഇവര്‍ക്കെതിരെ ഗവര്‍ണറാണ് തീരുമാനമെടുക്കേണ്ടത്. അതിനുവേണ്ടിയുള്ള ശുപാര്‍ശ അലഹബാദ് ഹൈക്കോടതിയില്‍ നിന്നും ഗവര്‍ണര്‍ക്ക് നല്‍കും.വനിതാ ട്രെയിനി ജഡ്‌ജിയോട് അപമര്യാദയായി പെരുമാറുകയും പൊതുസ്‌ഥലത്ത് മാന്യതയില്ലാതെ പെരുമാറുകയും ചെയ്‌തതിനെത്തുടര്‍ന്നാണ് കോടതിയുടെ നടപടി. ജഡ്‌ജിമാരാകാന്‍ ട്രെയിനികള്‍ക്ക് യോഗ്യതയില്ലെന്ന് അലഹബാദ് ഹൈക്കോടതി വിലയിരുത്തി.
ലക്‌നൗവിലെ പരീശീലന പരിപാടിക്കിടെ തന്നെ അപമാനിച്ചുവെന്ന് കാണിച്ച് 11 ട്രെയിനി ജഡ്‌ജിമാര്‍ക്കെതിരെ വനിതാ ട്രെയിനി ജഡ്‌ജി പരാതി നല്‍കിയിരുന്നു. ഇതിനു പുറമെയാണ് ട്രെയിനി ജഡ്‌ജിമാര്‍ സ്‌ഥലത്തെ റസ്‌റ്ററന്റില്‍ സംഘര്‍ഷമുണ്ടാക്കിയത്. ട്രെയിനി ജഡ്‌ജിമാര്‍ക്കെതിരെ നടപടിക്കുള്ള ഹൈക്കോടതി ശുപാര്‍ശയില്‍ ഗവര്‍ണറാണ് തീരുമാനം കൈക്കൊള്ളുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























