ബിജെപി നിലപാട് മയപ്പെടുത്തി, 119 സീറ്റ് മതി

മഹാരാഷ്ട്രയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ പരസ്യമായി വാക്‌പോരിനിറങ്ങിയ ബിജെപിയും ശിവസേനയും ഒടുവില്‍ ശാന്തരാകുന്നു. ബിജെപി നിലപാട് മയപ്പെടുത്തി രംഗത്തെത്തിയതാണ് പ്രശ്‌നങ്ങള്‍ ഒതുങ്ങാന്‍ കാരണം. 135 സീറ്റില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന ബിജെപി 119 സീറ്റ് മതിയെന്ന് പുതിയ തീരുമാനമെടുത്തു. കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ച പട്ടികയിലും 119 പേരുടെ പട്ടികയാണ് നല്‍കിയത്.
ശിവസേനയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ബിജെപി സീറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന. ഇന്നലെ രാത്രി മഹാരാഷ്ട്രയിലെ ബിജെപി നേതാക്കള്‍ നിതിന്‍ ഗഡ്ക്കരിയുടെ വസതിയില്‍ നടത്തിയ ചര്‍ച്ചയില്‍ ശിവസേനയുമായുള്ള കൂട്ടുകെട്ട് തുടരാന്‍ തീരുമാനിച്ചു. ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടിയും സഖ്യം തുടരാന്‍ ബിജെപി നേതാക്കളെ നിര്‍ബന്ധിതരാക്കിയെന്നാണ് സൂചന.
നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തിന്റെയും മാധ്യമങ്ങളിലെ സര്‍വേകളുടെയും അടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് കൂടുതല്‍ സീറ്റ് വേണമെന്ന നിലപാടിലായിരുന്നു ബിജെപി. 288 അംഗ നിയമസഭാസീറ്റില്‍ 135 അംഗ സീറ്റുകളില്‍ വീതം മത്സരിക്കാനും ബാക്കി ചെറുകിട പാര്‍ട്ടികള്‍ക്ക് നല്‍കുവനുമായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ മഹാരാഷ്ട്രയില്‍ ശക്തി തങ്ങള്‍ക്കാണെന്നും അതിനാല്‍ 155 സീറ്റ് നല്‍കണമെന്നും ശിവസേന ശക്തമായി ആവശ്യപ്പെട്ടു.
ഇപ്പോള്‍ ബിജെപി നിലപാട് മാറ്റിയതിനു പിന്നില്‍ ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടിയാകാനാണ് സാധ്യത. 25 വര്‍ഷമായുള്ള ബിജെപി -ശിവസേന കൂട്ടുകെട്ടിനെ ഈ സീറ്റ് തര്‍ക്കം കാര്യമായി തന്നെ ബാധിച്ചിരുന്നു. ഇരു കക്ഷികളുടെയും നേതാക്കള്‍ പരസ്യമായി ചെളിവാരിയെറിയുന്നതും സഖ്യത്തിന് ക്ഷീണമായി തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ വീണ്ടുവിചാരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























