അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് മോഡി

അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഹൈദരാബാദ് ഹൗസില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി നടന്ന കൂടിക്കാഴ്‌ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദം ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്ന് ഷീ ജിന്‍പിംഗ് അറിയിച്ചു. ഉഭയകക്ഷിചര്‍ച്ചയ്‌ക്കു മുന്നോടിയായി രാഷ്‌ട്രപതിഭവനില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും പരസ്‌പര സഹകരണവും വര്‍ധിപ്പിക്കാന്‍ തന്റെ സന്ദര്‍ശനത്തിനു കഴിയുമെന്ന് പ്രത്യാശയുള്ളതായി ഷീ ജിന്‍പിംഗ് പറഞ്ഞു. ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ഒരേ വികസനലക്ഷ്യങ്ങളാണുള്ളത്. ലോകത്തിനു മുന്നില്‍ അവസരങ്ങള്‍ തുറന്നുനല്‌കാന്‍ ന്യൂഡല്‍ഹിക്കും ബെയ്‌ജിംഗിനും കഴിയുമെന്നും ജിന്‍പിംഗ് പറഞ്ഞു.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും ഷീ ജിന്‍പിംഗ് കൂടിക്കാഴ്‌ച നടത്തി. ബുധനാഴ്‌ച രാത്രി ചൈനീസ് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ അതിര്‍ത്തി ലംഘന പ്രശ്‌നം നരേന്ദ്ര മോദി ഉന്നയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് സയീദ് അക്‌ബറുദീന്‍ അറിയിച്ചു. വിഷയം ഇന്നു വീണ്ടും ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര വാണിജ്യ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ലക്ഷ്യമിടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























