കൗമാരക്കാരിയെ കൊലപ്പെടുത്തിയ പിതാവിനും അമ്മാവനും വധശിക്ഷ

മുസഫര്‍ നഗറില്‍ കൗമാരക്കാരിയെ കൊലപ്പെടുത്തിയ പിതാവിനും അമ്മാവനും വധശിക്ഷ. പഞ്ച്കൂല ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ആര്‍.കെ.സോന്ധിയാണ് വധശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട 15കാരിയുടെ പിതാവ് ഷൗക്കീന്‍, അമ്മാവന്‍ സലിം എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്.
കഴിഞ്ഞ ഒക്‌റ്റോബര്‍ 23നാണ് ഇരുവരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ വധിച്ചത്.മൂത്ത സഹോദരിക്ക് കല്യാണം പറഞ്ഞുവച്ചിരുന്ന ചെറുപ്പക്കാരനുമായി പെണ്‍കുട്ടിക്ക് പ്രണയബന്ധമുണ്ടായിരുന്നു. ഇക്കാര്യം പെണ്‍കുട്ടി അച്ഛനെയും അമ്മാവനെയും അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇവര്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.
മുസഫര്‍ നഗറിലെ ഫലോദ്യാനത്തില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞയാഴ്ചയാണ് ഇവര്‍ കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. തുടര്‍ന്ന് ശിക്ഷവിധിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























