Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ബിജെപി ഭൂരിപക്ഷം തെളിയിക്കുമെന്ന് സൂചന... 8 കോണ്‍ഗ്രസ്‌ജെഡിഎസ് എംഎല്‍എമാര്‍ ഡല്‍ഹിയിലെന്ന് റിപ്പോര്‍ട്ട്; രണ്ട് ജെഡിഎസ് എംഎല്‍എമാരും ഒരു കോണ്‍ഗ്രസ് എംഎല്‍എയും തങ്ങളുടെ കൂടെയില്ലെന്ന് സ്ഥിരീകരിച്ച് കുമാര സ്വാമി, പ്രോടൈം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ബൊപ്പയ്യ എല്ലാം ശരിയാക്കുമെന്ന് വിശ്വാസം

18 MAY 2018 10:21 PM IST
മലയാളി വാര്‍ത്ത

More Stories...

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!

ശനിയാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പ് ബിജെപി കരകയറുമെന്ന് സൂചന. 8 കോണ്‍ഗ്രസ്‌ജെഡിഎസ് എംഎല്‍എമാര്‍ ഡല്‍ഹിയിലെന്ന് റിപ്പോര്‍ട്ട. രണ്ട് ജെഡിഎസ് എംഎല്‍എമാരും ഒരു കോണ്‍ഗ്രസ് എംഎല്‍എയും തങ്ങളുടെ കൂടെയില്ലെന്ന് സ്ഥിരീകരിച്ച് ജെഡിഎസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കുമാര സ്വാമി. പ്രോടൈം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ബൊപ്പയ്യ എല്ലാം ശരിയാക്കുമെന്നാണ് ബിജെപിയുടെ വിശ്വാസം.

യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ട ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി അനുവദിച്ചിരിക്കുന്നത് ശനിയാഴ്ച നാല് മണിവരെയാണ്. കൂടാതെ അംഗങ്ങളുടെ സത്യപ്രതിജ്ഞയും നാലുമണിക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നുമാണ് കോടതി ഉത്തരവ്. ശനിയയാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ എട്ട് കോണ്‍ഗ്രസ്സജെഡിഎസ് എംഎല്‍എമാര്‍ ഡല്‍ഹിയിലെന്ന് റിപ്പോര്‍ട്ട്. അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും മുന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് ഡല്‍ഹിയിലുള്ളതെന്നാണ് റിപബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

എട്ട് എംഎല്‍എമാരും പ്രത്യേക വിമാനത്തില്‍ ശനിയാഴ്ച ബെംഗളൂരുവില്‍ എത്തുമെന്നും, ഹൈദരാബാദില്‍ അറുപത്തഞ്ചില്‍ കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇല്ലെന്നും റിപബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരു എംഎല്‍എയായ ആനന്ത് സിങ് ഡല്‍ഹിയില്‍ ബിജെപി നേതാക്കളെ കണ്ടിരുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് അദ്ദേഹം രാജിവെക്കുന്നെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

നിയമസഭയ്ക്ക് നിലവില്‍ സ്പീക്കറില്ലാത്തതിനാല്‍ ഇടക്കാല സ്പീക്കറെ നിയമിക്കുകയാണ് ആദ്യ നടപടിയായി കോടതി വ്യക്തമാക്കിയിരുന്നത്. ഇടക്കാല സ്പീക്കറായി കെജി ബൊപ്പയ്യയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സ്പീക്കര്‍ ഗവര്‍ണര്‍ക്കു മുന്നില്‍ സത്യ പ്രതിജ്ഞ ചെയ്യും. സഭയില്‍ ഭൂരിപക്ഷം നേടിയാല്‍ ഇതിനകം തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പയ്ക്ക് അധികാരത്തില്‍ തുടരാം. പരാജയമാണെങ്കില്‍ ഗവര്‍ണര്‍ക്ക് കോണ്‍ഗ്രസ്‌ജെഡിഎസ് മുന്നണികളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടി വരും. ഇവര്‍ക്കും ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരണം നീളും.

അതേസമയം പ്രോ ടൈം സ്പീക്കര്‍ നിയമനത്തിനെതിരെ കോണ്‍ഗ്രസ് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. നിയമന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കി. ബൊപ്പയ്യ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.ഗവര്‍ണര്‍ വജുഭായി വാലയാണ് കെ.ജി.ബൊപ്പയ്യയെ പ്രോടൈം സ്പീക്കറായി നിയമിച്ച് ഉത്തരവിറക്കിയത്. ഗവര്‍ണര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് അദേഹം അധികാരം ഏല്‍ക്കുകയും ചെയ്തു.

വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി വിധിയോടെ ഗവര്‍ണറുടെ നടപടി ഭരണഘനവിരുദ്ധമെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേവലഭൂരിപക്ഷം ഇല്ലാതിരുന്നിട്ട് കൂടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ബിജെപിയുടെ പൊള്ളത്തരം കോടതി തള്ളിക്കളഞ്ഞെന്നും രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു. സുപ്രീം കോടതി വിധി മറികടന്ന് ബിജെപി ഇനി പണവും കായികശേഷിയും ഉപയോഗിക്കുമെന്നും രാഹുല്‍ പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പിന് സമയം അനുവദിക്കണം, വിശ്വാസവോട്ടെടുപ്പില്‍ രഹസ്യബാലറ്റ് വേണം തുടങ്ങിയ ബിജെപിയുടെ ആവശ്യവും സുപ്രീം കോടതി തള്ളുകായിരുന്നു. ഞായറഴ്ചത്തേക്കെങ്കിലും മാറ്റിവെക്കണമെന്ന് ബിജെപി അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി അത് അനുവദിച്ചില്ല. കൃത്യമായ ഭൂരിപക്ഷ ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തിനാണ് ശനിയാഴ്ച വോട്ടെടുപ്പിനെ ഭയക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (4 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (16 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (32 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

Malayali Vartha Recommends