പെട്രോളിന്റെ പുതുക്കിയ വില നിലവില്‍ വന്നു: ലിറ്ററിന് 85 പൈസയുടെ കുറവ്

പെട്രോള്‍ വില ലിറ്ററിന് 85 പൈസ കുറച്ചു. എണ്ണ കമ്പനികളുടെ അവലോകന യോഗത്തിലാണ് വില കുറയ്ക്കാനുള്ള തീരുമാനം ഉണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതിനാലാണ് പെട്രോള്‍ വില കുറയ്ക്കാന്‍ കമ്പനികള്‍ തീരുമാനിച്ചത്. പുതുക്കിയ നിരക്ക് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. ഇതു കൂടാതെ സബ്സിഡിയില്ലാത്ത പാചക വാതകത്തിന്റെ വിലയില്‍ മൂന്നു രൂപയുടെ കുറവും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല. നികുതിയടക്കം കണക്കാക്കുമ്പോള്‍ കേരളത്തില്‍ പെട്രോളിന് ഒരു രൂപവരെ കുറവുണ്ടാകും.
https://www.facebook.com/Malayalivartha

























