ശ്രീലങ്കയിലെ തമിഴരുടെ നീതിക്കായ് തമിഴ് സിനിമാ ലോകം
ശ്രീലങ്കന്‍ തമിഴരുടെ പുനരധിവാസവും ലങ്കയിലെ യുദ്ധകുറ്റങ്ങളില്‍ രാജ്യാന്തര അന്വേഷണവും, വിചാരണയും വേണമെന്ന് ആവശ്യപ്പെട്ട് തമിഴ് സിനിമാ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഏകദിന ഉപവാസം നടത്തുന്നു. നടീനടന്മാര്ക്കു പുറമേ സംവിധായകര്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, എക്സിബിറ്റര്‍മാര്‍ എന്നിവരാണ് ഉപവാസത്തില്‍ പങ്കെടുത്തത്. ഇതോടെ തമിഴ് സിനിമകളുടെ പ്രവര്‍ത്തനം ഇന്ന് പൂര്‍ണമായി നിലച്ചു.
ദക്ഷിണേന്ത്യന്‍ സിനിമാ താരങ്ങളുടെ സംഘടനയുടെ പ്രസിഡന്റ് ശരത്കുമാര്, സൂപ്പര്‍താരങ്ങളായ രജനീകാന്ത്, അജിത്ത്കുമാര്‍, സൂര്യ,വിജയ് എന്നിവരടക്കമുള്ള പ്രമുഖര്‍ ഉപവാസത്തില്‍ പങ്കെടുത്തു. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ വിവിധ തലങ്ങളില്‍ പ്രക്ഷോഭം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് സിനിമാ താരങ്ങളും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തുവന്നത്. സൗത്ത് ഇന്ത്യന്‍ ഫിലിം ആര്‍ട്ടിസ്റ്റ് ആസ്ഥാനത്താണ് സമരം നടക്കുന്നത്. തമിഴ് നാട് നിയമസഭയില്‍ കഴിഞ്ഞ ആഴ്ച പാസാക്കിയ പ്രമേയം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha