29ക്കാരനായ യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി കാമുകിയും സുഹൃത്തുക്കളും... ആഗ്രഹത്തിന് വഴങ്ങാതെ വന്നപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷവും വെറുതെ വിട്ടില്ല; മൃതദേഹം ക്രൂരമായി മൂവരും ചേർന്ന് വെട്ടിനുറുക്കി...

യുവാവിനെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കാമുകിയും രണ്ട് സുഹൃത്തുക്കളും അറസ്റ്റില്‍. ദുഷ്യന്തില്‍ നിന്ന് പണം തട്ടുക എന്ന ലക്ഷ്യത്തോടെ ബജാജ് നഗറിലെ വാടക ഫ്‌ളറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
മേയ് രണ്ടിന് ഫ്‌ളറ്റില്‍ എത്തിയ ദുഷ്യന്തിനോട് ഇവര്‍ 10 ലക്ഷം ആവശ്യപ്പെട്ടു. നിരസിച്ചപ്പോള്‍ ബലാത്സംഗത്തിന് കേസ് കൊടുക്കുമെന്ന് ഭീഷണിയായി. ദുഷ്യന്തിന്റെ എ.ടി.എം കാര്‍ഡ് തട്ടിയെടുക്കുകയും പിതാവിനെ വിളിച്ച് 10 ലക്ഷം രുപ മോചനദ്രവ്യമായി ആവശ്യപ്പെടുകയുമായിരുന്നു. പിതാവ് മൂന്നു ലക്ഷം രുപ ഉടന്‍ തന്നെ ദുഷ്യന്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചു.
ദുഷ്യന്തിന്റെ എ.ടി.എമ്മില്‍ നിന്നും പ്രതികള്‍ 20,000 രൂപ പിന്‍വലിച്ചു. പിന്നീട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം വെട്ടുനുറുക്കി പല കഷണങ്ങളാക്കി പായ്ക്ക് ചെയ്ത് സ്യൂട്ട് കേസില്‍ ഒളിപ്പിച്ച് വഴിയരുകില്‍ തള്ളുകയായിരുന്നു. പ്രതികള്‍ മുന്‍പും പല കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ബികാനെര്‍ സ്വദേശി ദുഷ്യന്ത് ശര്‍മ്മ (29) ആണ് കൊല്ലപ്പെട്ടത്.
ഇയാളെ നവമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയത് പ്രിയ സേഠ് (27) ആയിരുന്നു. പ്രിയയുടെ സുഹൃത്തുക്കളായ ദിക്ഷന്ത് കമ്ര (25), ലക്ഷ്യ വാലിയ (26) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
https://www.facebook.com/Malayalivartha























