ഉദ്ഘാടനപ്പോരില്‍ ഗോളുകളുടെ പഞ്ചാമൃതം തീര്‍ത്ത് റഷ്യ; സ്റ്റാനിസ്‌ലാവ് ചെര്‍ച്ചസോവിന്റെ തന്ത്രങ്ങളില്‍ നിഷ്പ്രഭരായി സൗദി അറേബ്യ; റഷ്യയുടെ ജയം എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക്; ഡെന്നിസ് ചെറിഷേവിന് ഡബള്‍സ്

ഉദ്ഘാടന മത്‌സരത്തില്‍ തന്നെ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ആതിഥേയരായ റഷ്യ വിജയം കൈപ്പിടിയിലൊതുക്കിയത്. ഡെന്നിസ് ചെറിഷേവിന് ഡബിള്‍സ്. ലോകകപ്പുകളുടെ ഉദ്ഘാടന മല്‍സരങ്ങളില്‍ ഒരു ആതിഥേയ ടീമും ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല. ആ ചരിത്രം വീണ്ടും അവര്‍ത്തിച്ചിരിക്കുകയാണ്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ രണ്ടു ഗോള്‍ ലീഡുമായി ആതിഥേയര്‍ പ്രതീക്ഷ കാക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.
ആദ്യ പകുതിയില്‍ യൂറി ഗസിന്‍സ്‌കി (12), ഡെന്നിസ് ചെറിഷേവ് (43) എന്നിവരാണ് ഗോള്‍ നേടിയത്. പന്തു കൈവശം വയ്ക്കുന്നതിലും പാസുകള്‍ കൈമാറുന്നതിലും മികവു കാട്ടിയ സൗദിയെ ഫിനിഷിങ്ങിലെ കൃത്യതകൊണ്ട് ആതിഥേയര്‍ മറികടക്കുന്ന കാഴ്ചയാണ് ആദ്യപകുതി സമ്മാനിച്ചത്. രണ്ടു ഗോളിന്റെ കടം വീട്ടി തിരിച്ചുവരാന്‍ സൗദിക്കാവുമോ എന്ന ചോദ്യമാണ് രണ്ടാം പകുതി കാത്തുവയ്ക്കുന്നത്.
ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്കു മുന്നില്‍ നിന്ന റഷ്യ രണ്ടാ മിനിറ്റിലും രണ്ടു ഗോളുകള്‍ നേടി. ചെറിഷേവിന്റെ രണ്ടാം ഗോളും പിറന്നത് രണ്ടാം പകുതിയിലാണ്. രണ്ടാം പകുതിയിലെ ഗോള്‍ വരള്‍ച്ചയ്ക്ക് 71ാം മിനിറ്റില്‍ പരിഹാരം കാണുന്ന ആതിഥേയര്‍. ഇക്കുറി വലയനക്കാനുള്ള നിയോഗം ആര്‍ട്ടം സ്യൂബയ്ക്ക്. വലതുവിങ്ങില്‍നിന്നും ഗോളോവിന്‍ നീട്ടിനല്‍കിയ ക്രോസില്‍ സ്യൂബയുടെ ബുള്ളറ്റ് ഹെഡര്‍. സൗദി ഗോള്‍കീപ്പറിന്റെ നിലതെറ്റിച്ച് പന്ത് നേരെ വലയിലായതോടെ മൂന്നാം ഗോളും പിറന്നു.ചെറിഷേവിന്റെ രണ്ടാം ഗോള്‍ പിറന്നത്91ാം മിനുട്ടിലാണ്, ആര്‍ട്ടം സ്യൂബ 71ാം മിനിട്ടിലും അലക്‌സാണ്ടര്‍ ഗോളോവിന്‍ 94ാം മിനിട്ടിലും ഗോളുകള്‍ നേടി.
https://www.facebook.com/Malayalivartha


























