അജ്മലിനും,അഫ്സലിനും പിന്നാലെ ആറുപേര്‍: രാഷ്ട്രപതി ആറുപേരുടെ കൂടി വധശിക്ഷ ശരിവെച്ചു

വിവിധ കേസുകളിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആറു പേരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ഉത്തര്‍ പ്രദേശില്‍ ഒരു കുടുംബത്തിലെ 13 പേരെ വധിച്ച ഗുര്‍മീത് സിംഗ്, ഹരിയാനയില്‍ പെണ്‍ക്കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം പെണ്‍ക്കുട്ടിയുടെ കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തിയ ധരംപാല്‍, സ്വന്തം കുടുംബത്തിലെ 8 പേരെ കൊലപ്പെടുത്തിയ സോണിയ,ഭര്‍ത്താവ് സഞ്ജീവ്, ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ജാഫര്‍ അലി, ഉത്തരാഖണ്ഡില്‍ പെണ്‍ക്കുട്ടിയെ മാനഭംഗപ്പെടുത്തി കൊന്ന സുന്ദര്‍ സിംഗ് എന്നിവരുടെ വധശിക്ഷയാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ശരിവെച്ചത്.
രണ്ടു പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചിട്ടുമുണ്ട്. രാഷ്ട്രപതി ആയതിനുശേഷം രണ്ടു പേരുടെ ദയാഹര്‍ജി പ്രണബ് മുഖര്‍ജി തള്ളിയിരുന്നു. മുംബൈ ആക്രമണ കേസിലെ പ്രതി അജ്മല്‍ കസബിന്റേയും, പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല് ഗുരുവിന്റേയും ദയാഹര്‍ജികളാണ് തള്ളിയിരുന്നത്. ഇതിനെ തുടര്‍ന്ന് ഇരുവരുടേയും വധശിക്ഷ നടപ്പാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























