12കാരിയെ പീഡിപ്പിച്ച വൃദ്ധന്‍ അറസ്റ്റില്‍

മുംബൈയില്‍ 12 വയസ്സുകാരിയെ പീഡിപ്പിച്ച 89 കാരന്‍ അറസ്റ്റില്‍. മുംബൈ ചെമ്ബൂര്‍ തിലക് നഗര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്ന കോളനിയില്‍ തന്നെ മറ്റൊരു കെട്ടിടത്തിലാണ് ഇയാള്‍ താമസിക്കുന്നത്.പെണ്‍കുട്ടി തന്റെ പ്രോജക്റ്റ് വര്‍ക്കുമായി ബന്ധപ്പെട്ട ചില പേപ്പറുകളുടെ പ്രിന്റ് എടുക്കാന്‍ പോകുന്നതിനിടെയായിരുന്നു വൃദ്ധനെ കണ്ടത്.
പെണ്‍കുട്ടിയുമായി തുടക്കത്തില്‍ സൗഹൃദം പങ്കിട്ട വൃദ്ധന്‍ പിന്നീട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.ദുരുദ്ദേശത്തോടെ സമീപിച്ച വൃദ്ധന്‍ ദേഹത്തു സ്പര്‍ശിച്ചു തുടങ്ങിയതോടെ കരഞ്ഞുകൊണ്ട് തിരിച്ചോടിയ പെണ്‍കുട്ടി വീട്ടിലെത്തി അമ്മയെ വിവരം ധരിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ രക്ഷിതാക്കള്‍ ഉടന്‍തന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ വൃദ്ധനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha























