Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കട്ടിളപാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു... സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി. ...


തർക്കത്തിനൊടുവിൽ.... തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19 കാരൻ കുത്തേറ്റ് മരിച്ച സംഭവം.... പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും


അതിരപ്പിള്ളി റോഡില്‍ വളവ് തിരിയുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്ക് ഡൗണായി....ചെന്നു പെട്ടത് ആനക്കൂട്ടത്തിന് മുമ്പിൽ, ഒടുവിൽ സംഭവിച്ചത്...


മുരാരിയുടെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിൽ; സ്വർണത്തട്ടിപ്പ് കേസിന്റെ തിരിച്ചടികൾ കനക്കുന്നു... അയ്യപ്പ ശാപമിത്


പ്രമുഖരുടെ വീടുകളിൽ ബോംബ് ഭീഷണി.. ഭീഷണി ഇമെയിലിനെത്തുടർന്ന് നാല് സ്ഥലങ്ങളിലും ഉടൻ സുരക്ഷാ പരിശോധനകൾ നടത്തി.. ചുറ്റുമുള്ള പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി..

കാക്കി ഉടുപ്പിട്ട പോലീസുകാര്‍ രാഷ്ട്രീയ പ്രതികാരത്തിന് തുനിഞ്ഞാൽ ഇതിന്‍റെ പ്രതിഫലനം കാക്കിയുടുപ്പ് മറന്നുകൊണ്ട് കോണ്‍ഗ്രസിന്‍റെ പക്ഷത്തു നിന്നുണ്ടാകും; കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ള ചുണക്കുട്ടികള്‍ കെ.എസ്‌.യുവിലും ഉണ്ട്; പോലീസിനെതിരെ ആഞ്ഞടിച്ച് കെ. സുധാകരൻ

21 JULY 2019 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

കന്നിയങ്കത്തിനു ഇറങ്ങുന്ന ഒരു KSU ക്കാരി, വൈഷ്ണ മത്സരിച്ചിരിക്കും നേരിട്ടിറങ്ങി ഹൈക്കോടതി !

ശബരിമലയില്‍ ഇരച്ചുകയറി SIT വെള്ളിടിയേറ്റ് ദേവസ്വംബോര്‍ഡ് ! വൃശ്ചികം 1ന് നട തുറന്നപ്പോള്‍ ട്വിസ്റ്റ്; ത്രിമൂര്‍ത്തികള്‍ അകത്ത്

എൻഡിഎക്ക് വോട്ടു ചെയ്ത മനുഷ്യരെല്ലാം മോശക്കാരെന്ന കോൺഗ്രസ് പ്രചാരണം വില കുറഞ്ഞത്; പ്രതിപക്ഷത്തിരിക്കാനുള്ള അസഹിഷ്ണുത മൂലം കോൺഗ്രസ് ജനങ്ങളെ അപഹസിക്കരുതെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കെ.സി വേണുഗോപാൽ ഉയർത്തുന്ന വിമർശനങ്ങളിൽ അസഹിഷ്ണുത; കെ.സി വേണുഗോപാലിന് എംവി ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എഐസിസി സെക്രട്ടറി ടി.എൻ പ്രതാപൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ 'സ്‌മൈൽ ഭവനം' പദ്ധതിയിൽ നിർമ്മിക്കുന്ന പുതിയ വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ നടി അനുശ്രീ; സ്വന്തമായി വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർത്ഥ്യമാകുന്ന പദ്ധതിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തുഷ്ടയാണെന്ന് അനുശ്രീ

അതി ശക്തമായ സമരവുമായി മുന്നോട്ടു പോകുന്ന കെ.എസ്.യു പ്രവര്‍ത്തകരെ തല്ലിയാൽ പൊലീസിനെ തിരിച്ചു തല്ലുമെന്ന ഭീഷണിയുമായി കെ.സുധാകരന്‍ എം.പി. യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷത്തിന്റെയും പരീക്ഷാ ക്രമക്കേടിന്റെയും വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് കെ.എസ്‍.യു നടത്തുന്ന സമരത്തിനോടനുബന്ധിച്ചാണ് സുധാകരൻ ഈ പ്രസ്‍താവന നടത്തിയിരിക്കുന്നത്. ഗുണ്ടാസ്വഭാവം പുലർത്തുന്നവരാണ് ചില പോലീസുകാര്‍. ഇടതുഭരണത്തില്‍ പോലീസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ ഗുണ്ടകളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സമരക്കാരെ അടിച്ചമര്‍ത്താനായി പൊലീസ് ശ്രമിക്കുന്നതായി സുധാകരന്‍ ആരോപിച്ചു. കെ.എസ്‌.യു പ്രവര്‍ത്തകരെ മാത്രം തിരഞ്ഞു പിടിച്ചാണ് പോലീസ് അക്രമിക്കുന്നത്. അങ്ങനെ ചെയ്യുന്ന പോലീസുക്കാർക്ക് നേരെയുള്ള താക്കീതായിട്ടാണ് സുധാകരൻ പ്രതികരിച്ചത്. അധികാരം മാറി വരുമെന്ന കാര്യം പോലീസ് മറക്കരുത്. ഇനി അഥവാ സർക്കാർ മാറിയാലും ഇല്ലെങ്കിലും കെ.എസ്‌.യു പ്രവര്‍ത്തകരെ തൊട്ടാല്‍ അതിന്റെ ദോഷം പോലീസ് അനുഭവിച്ചു തീർക്കേണ്ടി വരുമെന്നും അദ്ദേഹം രൂക്ഷമായി പറഞ്ഞു. കെ.എസ്.യു സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

കാക്കി ഇട്ടാല്‍ നിങ്ങള്‍ പൊലീസാണ്,പക്ഷേ കാക്കി ഊരിയാല്‍ നിങ്ങൾ വെറും മനുഷ്യരാണെന്നും കെ.സുധാകരൻ മുന്നറിയിപ്പ് നൽകി. കാക്കി ഉടുപ്പിട്ട പോലീസുകാര്‍ രാഷ്ട്രീയ പ്രതികാരത്തിന് തുനിഞ്ഞാൽ ഇതിന്‍റെ പ്രതിഫലനം കാക്കിയുടുപ്പ് മറന്നുകൊണ്ട് കോണ്‍ഗ്രസിന്‍റെ പക്ഷത്തു നിന്നുണ്ടാകും. കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ള ചുണക്കുട്ടികള്‍ കെ.എസ്‌.യുവിലും ഉണ്ട്. അതിനുള്ള സാഹചര്യം പൊലീസ് ഉണ്ടാക്കരുത്. കെ.എസ്‍.യുവിനോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ല. എവിടെ വച്ചും കൈകാര്യം ചെയ്യാന്‍ കെ.എസ്‌.യുവിന് സാധിക്കും. മുഖ്യ മന്ത്രി പിണറായി വിജയൻ മനുഷ്യത്വമില്ലാത്ത വ്യക്തിയാണെന്നും അദ്ദേഹം പറയുന്നത് കേട്ട് അക്രമിക്കാന്‍ പൊലീസ് തയാറാകരുതെന്നും സുധാകരന്‍ ഓര്‍മ്മിപ്പിച്ചു. കെ.എസ്.യു സമരപ്പന്തൽ സന്ദർശിക്കവെയാണ് കെ.സുധാകരൻ പോലീസിന് നേരെ തിരിഞ്ഞത്. കൂടാതെ മുഖ്യ മന്ത്രിക്കെതിരെയും സുധാകരൻ ആഞ്ഞടിച്ചു. പോലീസിനെ ഉപയോഗിച്ച് രക്തത്തില്‍ മുക്കി സമരത്തെ അടിച്ചമർത്താമെന്ന് പിണറായി വിജയന്‍ കരുതേണ്ടെന്നും രാഷ്ട്രീയ പ്രതികാരം ചെയ്യാന്‍ പോലീസും കൂട്ടു നിന്നാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

വനിതാ കെ എസ് യു പ്രവർത്തകർക്കെതിരെ ക്രൂരമായ മർദനമാണ് പുരുഷ പോലീസ് നടത്തിയത്. മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ആക്രമണം നടത്തിയവരിൽ ഉണ്ട്. പിണറായിയുടെ കിങ്കരന്മാർക്ക് പെൺകുട്ടികളെ നേരിടാൻ ആരാണവകാശം കൊടുത്തതെന്നും കെ സുധാകരന്‍ ചോദിച്ചു. നീതിക്കായുള്ള കെ.എസ്.യുവിന്‍റെ പോരാട്ടത്തിനൊപ്പം ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂര്‍ണപിന്തുണയുമായി പിന്നിലുണ്ടെന്നും സമരം വിജയിക്കും വരെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടയിൽ മർദനപരിപാടികളിലൂട സമരത്തെ തളർത്താമെന്ന് ആരും വിചാരിക്കേണ്ട. സമരം ലക്ഷ്യം കാണുംവരെ മുന്നോട്ടു കൊണ്ട്പോകാനാണ് തീരുമാനം. അതിന് എല്ലാ പിന്തുണയുമായി കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ഒപ്പമുണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു. ക്ലിഫ് ഹൌസ് പ്രതിഷേധത്തിനിടെ പോലീസിൻറെ അക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള വനിതാപ്രവര്‍ത്തകരടക്കമുള്ളവരെ അദ്ദേഹം ആശുപത്രിയില്‍‌ എത്തി സന്ദര്‍ശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സോപാനത്തെ പാളികൾ തിരികെ സ്ഥാപിച്ചു.... സംഘം സന്നിധാനത്ത് നിന്ന് ഇന്ന് മടങ്ങും.. മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മുൻ കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും  (13 minutes ago)

ഗ്ലാസ് ബ്രിഡ്‌ജ്‌ അറ്റകുറ്റപ്പണികൾക്കായി നവംബർ 19 മുതൽ 30 വരെ അടയ്ക്കും...  (28 minutes ago)

നഷ്‌ടപരിഹാരം സമയബന്ധിതമായി നൽകണം... വന്യമൃഗ ആക്രമണം... കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽണമെന്ന് സുപ്രീംകോടതി  (53 minutes ago)

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന എമിറേറ്റ്സ്  (1 hour ago)

കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്ക് ഡൗണായി.  (1 hour ago)

തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ....  (1 hour ago)

വീട്ടുവളപ്പില്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് വന്‍ നിധി ശേഖരം  (8 hours ago)

വിയറ്റ്‌നാമില്‍ കനത്ത മഴയില്‍ ബസിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ആറ് മരണം  (8 hours ago)

ചെങ്കോട്ട സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍  (8 hours ago)

അശ്ലീല സന്ദേശമയച്ചെന്ന് തെറ്റിദ്ധരിച്ച് ഡോക്ടറുടെ മുഖത്തടിച്ച യുവതി അറസ്റ്റില്‍  (9 hours ago)

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി:19 കാരന്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു  (10 hours ago)

ജിമ്മില്‍ വര്‍ക്കൗട്ടിനിടെ യുവതി ഉറങ്ങിപ്പോയി  (10 hours ago)

കേവലം വാഗ്ദാനങ്ങളല്ല, മറിച്ച് നവകേരളത്തിലേക്കുള്ള നമ്മുടെ യാത്രയ്ക്ക് വെളിച്ചം വീശുന്ന രേഖയാണ്  (10 hours ago)

തിരുവനന്തപുരത്ത് ബാങ്കിന് നേര്‍ക്ക് ബോംബ് ഭീഷണി  (12 hours ago)

Malayali Vartha Recommends