Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിമ നമ്പ്യാര്‍ക്ക് പറ്റിയത്..അപകടത്തില്‍ മുഖം പൂര്‍ണമായും തകര്‍ന്നു, . 20 ന് മുകളില്‍ സ്റ്റിച്ചുണ്ടായിരുന്നു. മുഖം മൊത്തം കൊളാപ്‌സ് ആയിപ്പോയിരുന്നു...സംവിധായകന്റെ വെളിപ്പെടുത്തൽ..


ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം മഴ വീണ്ടും ശക്തമാകാന്‍ സാധ്യത..


ബോർഡും സർക്കാരും തമ്മിൽ ഭിന്നതയില്ല... ദേവസ്വം ബോർഡും സർക്കാരും ഒരുപോലെ സഹകരിച്ച് ഇപ്രാവശ്യത്തെ ശബരിമല തീർത്ഥാടനം ഭംഗിയാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസി‌ഡന്റ് കെ ജയകുമാർ...


കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണപ്പെട്ട ഒമ്പത് പേരുടെ കുടുംബങ്ങൾക്ക് എട്ടുലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രി സഭ തീരുമാനിച്ചതായി മുഖ്യമന്ത്രി


തലസ്ഥാനത്ത് വൻ പ്രകടനം..കണ്ണൂരിലെ നേതാക്കളും പറന്നിറങ്ങി..പിണറായിയെ തൊട്ടാൽ..ഗോവിന്ദന്റെ പ്രകടനം..എസ്.ഐ.ടി നിര്‍ണ്ണായക നടപടികളിലേക്ക് കടക്കുന്നു..

ബി. ഗോപാലകൃഷ്ണനെ തള്ളി ബിജെപി നേതൃത്വം; അടൂര്‍ ഗോപാലകൃഷ്‌നെതിരെ ബി. ഗോപാലകൃഷ്ണന്‍ പ്രയോഗിച്ച ഭാഷ തെറ്റെന്നും വിലയിരുത്തൽ

28 JULY 2019 06:37 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

അടൂര്‍ ഗോപാലകൃഷ്ണനെതിരെ വിമര്‍ശനം ഉന്നയിച്ച പാര്‍ട്ടി വക്താവ് ബി. ഗോപാലകൃഷ്ണനെ ബി.ജെ.പി നേതൃത്വം തള്ളിപ്പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്‌നെതിരെ ബി. ഗോപാലകൃഷ്ണന്‍ പ്രയോഗിച്ച ഭാഷ തെറ്റെന്ന് നേതൃത്വം വ്യക്തമാക്കി. ബി. ഗോപാലകൃഷ്ണന്‍ സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് ബി.ജെ.പിക്കെതിരായ സി.പി.ഐ.എം പ്രചാരണത്തിന് വളമിടുന്നതായും സംസ്ഥാന നേതൃത്വം വിലയിരുത്തി.എന്നാൽ ബി.ഗോപാലകൃഷ്ണൻറെ ഫേസ്ബുക് പോസ്റ്റ് വിവാദമായത് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. ആള്‍ക്കൂട്ടക്കൊലപാതകങ്ങളും ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതിലുമൊക്കെ പ്രതിഷേധിച്ചാണ് അടൂര്‍ ഗോപാലകൃഷ്ണൻ രംഗത്ത് വന്നത്. അദ്ദേഹം ഉൾപ്പെടെ നിരവധി പ്രമുഖർ പ്രധാനമന്ത്രിക്ക് ഈ വിഷയത്തിൽ കത്തെഴുതിയിരുന്നു. ഇതേ തുടർന്നാണ് അടൂര്‍ ഗോപാലകൃഷ്ണനെ അധിക്ഷേപിച്ച് ബി.ജെ.പി സംസ്ഥാന വക്താവായ ബി.ഗോപാലകൃഷ്ണൻ രംഗത്തെത്തിയത്. ജയ്ശ്രീറാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണൻ പേരുമാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്നും ജയ്ശ്രീറാം കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ അടൂരിന് ചന്ദ്രനിലേക്ക് പോകാമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു. ആ വിളി എന്നും ഉയരും, എപ്പോഴും ഉയരും കേള്‍ക്കാന്‍ പറ്റില്ലങ്കില്‍ ശ്രീഹരി കോട്ടയില്‍ പേര് രജിസ്ട്രര്‍ ചെയ്ത് ചന്ദ്രനിലേക്ക് പോകാം. അത് ജനാധിപത്യ അവകാശമാണ്, ഇന്‍ഡ്യയില്‍ വിളിച്ചില്ലങ്കില്‍ പിന്നെ എവിടെ വിളിക്കും, ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നങ്കില്‍ അടൂരിന്റെ വീട്ട് പടിക്കല്‍ ഉപവാസം കിടന്നേനെ , വേണ്ടിവന്നാല്‍ അടൂരിന്റെ വീടിനു മുന്നിലെത്തി ‘ജയ് ശ്രീറാം’ വിളിക്കുമെന്നും സമൂഹമാധ്യമത്തിലൂടെയുള്ള പോസ്റ്റിൽ ഗോപാലകൃഷ്ണന്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ അതിനു പിന്നാലെയാണ് ബിജെപി നേതൃത്വം ഗോപാലകൃഷ്ണന്‍ പ്രയോഗിച്ച ഭാഷ തെറ്റെന്ന വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഈ വിഷയം വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ സംഘപരിവാര്‍ ഭീഷണിയ്ക്ക് മുന്നില്‍ മുട്ടുമടുക്കില്ലെന്നായിരുന്നു അടൂരിന്റെ പ്രതികരണം. ''ആരെങ്കിലും ടിക്കെറ്റെടുത്തു തന്നാൽ താൻ ചന്ദ്രനിലേക്ക് പോകും. നേരത്തേ ഇവര്‍ എല്ലാവരെയും പാകിസ്താനിലേക്ക് അയച്ചുകൊണ്ടിരുന്നത് എന്നാല് അവിടിപ്പം നിറഞ്ഞെന്ന് തോന്നുന്നു, ഇനി ചന്ദ്രഗ്രഹത്തിലേക്ക് ആരെങ്കിലും ടിക്കറ്റ് തന്നാല്‍ പോകാം. ഇനിയിപ്പോള്‍ വീട്ടിന് മുന്നില്‍ വന്ന് ആരെങ്കിലും നാമം ചൊല്ലിയാല്‍ സന്തോഷം. ഞാനും അവര്‍ക്കൊപ്പം ഇരുന്ന് നാമം ചൊല്ലുമെന്നും അടൂര്‍ പറഞ്ഞിരുന്നു. അടൂരിന് പിന്തുണയുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ഛിദ്ര ശക്തികളുടെ അജണ്ട കേരളത്തില്‍ ചെലവാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ പ്രശ്‌നം വന്നപ്പോള്‍ തന്നെ കേരളം ഒറ്റക്കെട്ടായി അടൂരിന് പിന്നില്‍ അണിനിരന്നത് കണ്ടതാണ്. ഈ ചിദ്രശക്തികളോട് അത് മാത്രമേ ചൂണ്ടിക്കാണിക്കാനുളളൂ. നിങ്ങളുടെ ഒരു ശ്രമവും കേരളത്തില്‍ ചെലവാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ലോകോത്തര സംവിധായകനായ അടൂര്‍ ഗോപാകൃഷ്ണനെ ഒറ്റതിരിഞ്ഞു ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ആരെയും രാജ്യവിരോധിയായി മുദ്രകുത്തുന്ന രീതിയാണ് ബി.ജെ.പി യുടേത്. അതിന്റെ ഭാഗമായാണ് അടൂർ ഗോപാലകൃഷ്ണനെ പോലും വേട്ടയാടുന്നത്. ബുദ്ധിജീവികളെയും എഴുത്തുകാരെയും തെരഞ്ഞുപിടിച്ച്‌ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന സംഘപരിവാർ രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് ഈ വിഷയത്തിൽ ബിജെപി പാർട്ടി വക്താവിനെ തള്ളി നേതൃത്വം പ്രതികരിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Liposuction-surgery പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും  (1 minute ago)

രാധയ്ക്ക് സ്വർണ്ണത്തോട് ഭ്രമം!! സഹോ​ദരങ്ങൾ പിച്ചിക്കീറാൻ ഇട്ട് കൊടുത്തത് ആ സ്വർണ്ണഭ്രാന്തിൽ 46കോടിയല്ല യഥാർത്ഥ വില്ലൻ  (5 minutes ago)

മഹിമ നമ്പ്യാര്‍ക്ക് സംഭവിച്ചത്..!  (12 minutes ago)

5 ദിവസം ബാങ്ക് തുറക്കില്ല 26 മുതൽ 30 വരെ അടഞ്ഞുകിടക്കും കാരണം ഇങ്ങനെ.. ബാങ്കിലേക്ക് ഓടി ജനം..! 72 മണിക്കൂറിനുള്ളിൽ  (33 minutes ago)

മഴയുടെ സംഹാരതാണ്ഡവം  (1 hour ago)

ഇന്ത്യൻ ഭാരോദ്വഹനത്തിന് ഏഷ്യൻ ഗെയിംസ് വേദിയിൽ വീണ്ടും മെഡൽ... വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ മീരാബായ് ചാനുവിന് വെള്ളി മെഡൽ  (1 hour ago)

ബോർഡും സർക്കാരും തമ്മിൽ ഭിന്നതയില്ല... ദേവസ്വം ബോർഡും സർക്കാരും ഒരുപോലെ സഹകരിച്ച് ഇപ്രാവശ്യത്തെ ശബരിമല തീർത്ഥാടനം ഭംഗിയാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസി‌ഡന്റ് കെ ജയകുമാർ...  (1 hour ago)

മലയാള സിനിമയുടെ കാരണവർ നടൻ മധുവിന് ഇന്ന് 93-ാം പിറന്നാൾ... ആശംസകളുമായി സിനിമാലോകം  (2 hours ago)

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണപ്പെട്ട ഒമ്പത് പേരുടെ കുടുംബങ്ങൾക്ക് എട്ടുലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രി സഭ തീരുമാനിച്ചതായി മുഖ്യമന്ത്രി  (3 hours ago)

  കെ.എസ്.ആർ.ടി.സി പുതിയ ടൂറിസം ഡിവിഷൻ ആരംഭിക്കുമെന്ന് മന്ത്രി സി.പി.ജോൺ  (3 hours ago)

ഇനി മുതൽ ജീവനക്കാരുടെ പൊലീസ് വെരിഫിക്കേഷനുള്ള അപേക്ഷകൾ തുണ പോർട്ടൽ വഴി സമർപ്പിക്കാം  (4 hours ago)

വാശിയേറിയ പോരാട്ടത്തിനൊടുവിൽ.... ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മനു ഭാക്കർ പുറത്ത്...  (4 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (4 hours ago)

സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (4 hours ago)

CPIM SIT ഉത്തരവ് ഇന്ന്  (4 hours ago)

Malayali Vartha Recommends