Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ മോദിയെ സ്തുതിക്കേണ്ട; മോദിയെ സ്തുതിക്കണമെന്ന് നിർബന്ധമുള്ളവർ പാര്‍ട്ടി വിട്ടുപോവുക; ശശി തരൂരിനെതിരെ വീണ്ടും കെ. മുരളീധരൻ

26 AUGUST 2019 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ച ശശി തരൂർ അടക്കമുള്ള നേതാക്കൾക്കെതിരെ വിരൽ ചൂണ്ടി കെ മുരളീധരന്‍ വീണ്ടും രംഗത്ത്. മോദിയെ സ്തുതിക്കേണ്ടവര്‍ക്കു ബിജെപിയില്‍ പോയി സ്തുതിക്കാം. കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ മോദിയെ സ്തുതിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. മോദിയെ സ്തുതിക്കാന്‍ ഒരിക്കലും കോണ്‍ഗ്രസിനാവില്ല. എന്നാൽ ഇപ്പോൾ മോദിയെ വാഴ്ത്തുന്ന ഈ നേതാക്കള്‍ക്കെല്ലാം എന്തു പറ്റിയെന്നു തനിക്കറിയില്ലെന്ന് മുരളീധരന്‍ പറഞ്ഞു. മോദിയെ സ്തുതിക്കണമെന്ന് നിർബന്ധമുള്ളവർ പാര്‍ട്ടി വിട്ടുപോവുകയാണ് നല്ലതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോദിയെ പുകഴ്ത്തി സംസാരിച്ച നേതാക്കള്‍ക്കെതിരെ പാര്‍ട്ടിയില്‍ കര്‍ശന നടപടി ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയ മുരളീധരൻ ശശി തരൂരിന്റെ മനം മാറ്റം എന്തുകൊണ്ടാണെന്നു മനസിലാവുന്നില്ലെന്നും വ്യക്തമാക്കി. മോദിയെ സ്തുതിച്ച കോൺഗ്രസ് എം പി ശശി തരൂര്‍ വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിൻറെ പ്രചാരണത്തിന് വരണമെന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

ശശി തരൂരിനെതിരെ മാത്രമല്ല നരേന്ദ്ര മോദിക്കെതിരെയും കെ മുരളിധരൻ ആക്ഷേപം അഴിച്ചു വിട്ടു. അതിഹീനമായ വിധത്തില്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന ഒരു പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. നരേന്ദ്ര മോദി എന്തു നല്ല കാര്യമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു . യുപിഎ ഭരച്ചിരുന്ന കാലത്ത് ആ സര്‍ക്കാരിനെതിരെ ഒരു നല്ല വാക്കു പോലും ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നില്ല. അന്ന് ബിജെപിക്കാര്‍ സര്‍ക്കാരിന്റെ ചെറിയ പിഴവു പോലും പെരുപ്പിച്ചു കാണിച്ച്‌ പ്രചാരണം നടത്തുകയാണ് ചെയ്തത് . ബിജെപിക്കാർ ഡോ. മന്‍മോഹന്‍ സിങ്ങിനെപ്പോലും വ്യക്തിപരമായിത്തന്നെ ആക്ഷേപിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങളുടെയൊക്കെ ഫലമായിരുന്നു യുപിഎ നേരിട്ട പരാജയം. എന്നാൽ ബിജെപി ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയല്ല തെരഞ്ഞെടുപ്പു ജയം നേടിയതെന്നും മുരളീധരൻ പറഞ്ഞു .മോദിയെ സ്തുതിച്ച്‌ കേന്ദ്രത്തില്‍ അധികാരത്തില്‍ വരാമെന്ന് കോണ്‍ഗ്രസുകാര്‍ കരുതേണ്ട. കുറച്ചുകാലം അതിനായി കാത്തിരിക്കേണ്ടി വരുമെന്നും , പ്രതിപക്ഷത്തിരുന്നു നന്നായി പണിയെടുക്കേണ്ടി വരുമെന്നും മുരളീധരന്‍ കൂട്ടി ചേർത്തു.

കശ്മീരില്‍ എന്താണ് സംഭവിക്കുന്നത് എന്ന ആശങ്കയും മുരളീധരൻ പ്രകടിപ്പിച്ചു. ഏതു കേസും നേരിടാന്‍ തയാറെന്നു പറഞ്ഞ ചിദംബരം പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തെ മതില്‍ ചാടിക്കടന്നായിരുന്നു അറസ്റ്റ് ചെയ്തത്. അങ്ങനെയൊരു പ്രധാനമന്ത്രിയെയാണ് കോൺഗ്രസ് നേതാക്കൾ സ്തുതിക്കുന്നതെന്ന് മറക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. മോദിയെ സ്തുതിക്കാനോ ചെയ്ത കാര്യങ്ങള്‍ മൂടി വയ്ക്കാനോ കോണ്‍ഗ്രസിനു കഴിയില്ലെന്നും മോദിയെ നഖശിഖാന്തം എതിര്‍ക്കുന്ന നയമാണ് കോണ്‍ഗ്രസ് തുടരേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സോണിയ ഗാന്ധിയും അതു വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ജനപ്രതിനിധിയായി പ്രവര്‍ത്തിക്കുന്നവര്‍ പാര്‍ട്ടി നയങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. എന്നാൽ എന്നെയാരും പഠിപ്പിക്കേണ്ട, എന്റെ കാര്യം ഞാന്‍ തീരുമാനിക്കും എന്നു പറയുന്നവര്‍ പാർട്ടിയിൽ നിന്നും പുറത്തു പോവുകയാണ് വേണ്ടതെന്ന് മുരളീധരൻ രൂക്ഷമായ ഭാഷയിൽ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മോദിയെ പുകഴ്ത്തിയ ശശി തരൂരിനെതിരെ ആഞ്ഞടിക്കുകയാണ് കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (3 minutes ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (21 minutes ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (25 minutes ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (31 minutes ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (43 minutes ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (58 minutes ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (1 hour ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (1 hour ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (2 hours ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (3 hours ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (3 hours ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (4 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends