Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

കോൺഗ്രസിന്റെ പ്രസ്താവനകളും പരാമര്‍ശങ്ങളും ഇന്ത്യക്കെതിരെയുള്ള ആയുധമായി പാകിസ്ഥാൻ ഉപയോഗപ്പെടുത്തുന്നതില്‍ കോൺഗ്രസ് നേതാക്കള്‍ ലജ്ജിക്കണമെന്ന് അമിത് ഷാ

01 SEPTEMBER 2019 05:56 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി

പുതിയ നികുതി ഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനമായിരിക്കും വിൽപന നികുതി; മദ്യത്തിൻ്റെ നികുതി ഇളവിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണായകമാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി. ദേശീയ അധ്യക്ഷനുമായ അമിത് ഷാ രംഗത്ത്. കശ്മീര്‍ വിഷയത്തിൽ തന്നെയാണ് രാഹുല്‍ഗാന്ധിക്കെതിരെയും കോണ്‍ഗ്രസിനെതിരയും അമിത് ഷാ തുറന്നടിച്ചത്. കോൺഗ്രസിന്റെ പ്രസ്താവനകളും പരാമര്‍ശങ്ങളും ഇന്ത്യക്കെതിരെയുള്ള ആയുധമായി പാകിസ്ഥാൻ ഉപയോഗപ്പെടുത്തുന്നതില്‍ കോൺഗ്രസ് നേതാക്കള്‍ ലജ്ജിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും കേന്ദ്രഭരണ പ്രദേശങ്ങളായി കശ്മീരിനെ വിഭജിക്കുകയും ചെയ്ത നടപടിയെ രാജ്യം മുഴുവന്‍ അംഗീകരിക്കുകയാണ്. എന്നാലും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോഴും അതിനെ എതിര്‍ക്കുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തുകയുണ്ടായി. കോൺഗ്രസിനെ മുന്നിൽ കണ്ടാണ് ഇത്തരത്തിലൊരു പരാമർശം അമിത് ഷാ നടത്തിയത്. മാത്രമല്ല പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ആരോപണങ്ങൾ ഉയർത്തുമ്പോൾ എതിർപ്പ് പ്രകടിപ്പിക്കുന്നവരുടെ വാദങ്ങളും അവർ ഉപയോഗപെടുത്തുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത് തുടരുകയാണ്. രാഹുല്‍ഗാന്ധി എന്ത് സംസാരിച്ചാലും പാകിസ്താനില്‍ ആര്‍പ്പുവിളിയാണ്. കശ്മീര്‍ വിഷയത്തില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം പാകിസ്താന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കിയ കത്തില്‍ പോലും ഉള്‍പ്പെടുത്തിയ സാഹചര്യമുണ്ടായിയെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി . കോൺഗ്രസിന്റെ പ്രസ്താവനകളും പരാമര്‍ശങ്ങളും ഇന്ത്യക്കെതിരെ പാകിസ്‌ഥാൻ ഉപയോഗപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലജ്ജിക്കണമെന്നും അമിത് ഷാ പറഞ്ഞു. കശ്മീർ മാത്രമല്ല മറ്റു പല കാര്യങ്ങളും കോൺഗ്രസ് ചോദ്യം ചെയ്യുകയുണ്ടായി. ഇന്ത്യന്‍ സൈന്യം നടത്തിയ ബാലക്കോട്ട് ആക്രമണത്തിന്റെയും സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെയും ആധികാരികത കോണ്‍ഗ്രസ് ചോദ്യം ചെയ്‌തു. ജെ.എന്‍.യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയവര്‍ക്കൊപ്പമാണ് രാഹുല്‍ഗാന്ധി അണിനിരക്കുന്നതെന്നും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ കുറ്റപ്പെടുത്തുകയുണ്ടായി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശമീരില്‍ പ്രശ്‌നങ്ങളില്ലെന്നും സമാധാനപരമായ അന്തരീക്ഷമാണെന്നും ഒരു മരണം പോലും ഉണ്ടായിട്ടില്ലെന്നും അമിത് ഷാ പറയുകയുണ്ടായി.

കഴിഞ്ഞ ദിവസങ്ങളിൽ ഈ കാര്യം ചൂണ്ടിക്കാട്ടി സ്‌മൃതി ഇറാനിയും രാഹുലിനെതിരെ തിരിഞ്ഞിരുന്നു.രാഹുല്‍ ഗാന്ധി പാക്കിസ്ഥാന് എന്നും പ്രിയങ്കരനാണെന്ന ആക്ഷേപമാണ് ബിജെപി നേതാവ് സ്‌മൃതി ഇറാനി നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ ഗാന്ധി പറഞ്ഞ വാക്കുകളെടുത്ത് പാക്കിസ്ഥാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് കത്തെഴുതിയിരുന്നു. ഈ സംഭവം എടുത്തു കാട്ടിയായിരുന്നു രാഹുലിനെതിരെ സ്‌മൃതി ആഞ്ഞടിച്ചത്. .ത്രിവര്‍ണപാതാകയെ നിസ്സാരമായി കാണുന്ന രാഹുലിനെ പോലത്തെ ഒരു നേതാവ് ഇന്ത്യയുടെ നിര്‍ഭാഗ്യമാണെന്ന് പറഞ്ഞ അവർ , രാഹുൽ പാക്കിസ്ഥാനെന്ന ശത്രുരാജ്യത്തിന്റെ സൗഭാഗ്യമാണെന്നും പറയുകയുണ്ടായി . ഇത് ആദ്യമായിട്ടല്ലല്ലോ രാഹുലിന്റെ വാക്കുകളെ പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നതെന്നും കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രിക്കൂടിയായ സ്‌മൃതി ചൂണ്ടി കാണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ വിഷയത്തിൽ കോൺഗ്രസ്സിനെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും അമിത് ഷാ വിമർശനം നടത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (2 minutes ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (15 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (22 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (38 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (2 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (3 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

Malayali Vartha Recommends