''എനിക്ക് പരിക്കേറ്റു, പക്ഷേ എന്റെ ധൈര്യം ചോർന്നു പോകില്ല; ഈ അനീതിക്കെതിരെ ഞാൻ സംസാരിക്കും, ശബ്ദമുയർത്തും, അലറി വിളിക്കും"; ഡൽഹിയിലെ ഷഹീൻ ബാഗിൽ ജനങ്ങൾക്ക് കവചമായി നിന്നതിൻ്റെ പേരിൽ അറസ്റ്റിലായ കോൺഗ്രസിന്റെ പെൺപുലി അഡ്വ.ആർഫ ഘാനത്തിൻ്റെ നാവിൽ നിന്നും മുഴങ്ങിയ വാക്കുകൾ ഇന്ത്യയോട് ചിലത് പറയുന്നുണ്ട്; തുറന്നടിച്ച് പ്രതിപക്ഷ വേതാവ് വി ഡി സതീശൻ

ഡൽഹിയിലെ ഷഹീൻ ബാഗിൽ ജനങ്ങൾക്ക് കവചമായി നിന്നതിൻ്റെ പേരിൽ അറസ്റ്റിലായ കോൺഗ്രസിന്റെ പെൺപുലി അഡ്വ.ആർഫ ഘാനത്തിൻ്റെ നാവിൽ നിന്നും മുഴങ്ങിയ വാക്കുകൾ ഇന്ത്യയോട് ചിലത് പറയുന്നുണ്ടെന്ന് പ്രതിപക്ഷ വേതാവ് വി ഡി സതീശൻ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
''എനിക്ക് പരിക്കേറ്റു, പക്ഷേ എന്റെ ധൈര്യം ചോർന്നു പോകില്ല. ഈ അനീതിക്കെതിരെ ഞാൻ സംസാരിക്കും, ശബ്ദമുയർത്തും, അലറി വിളിക്കും". ഡൽഹിയിലെ ഷഹീൻ ബാഗിൽ ജനങ്ങൾക്ക് കവചമായി നിന്നതിൻ്റെ പേരിൽ അറസ്റ്റിലായ കോൺഗ്രസിന്റെ പെൺപുലി അഡ്വ.ആർഫ ഘാനത്തിൻ്റെ നാവിൽ നിന്നും മുഴങ്ങിയ ഈ വാക്കുകൾ ഇന്ത്യയോട് പറയുന്നുണ്ട്.
"എവിടെ അനീതി സംഭവിക്കുന്നുവോ, അവിടെ ശബ്ദമില്ലാത്തവരുടെ ശബ്ദമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജനകീയ പോരാട്ടങ്ങളുടെ മുൻനിരയിൽ തന്നെയുണ്ടെന്ന് . മോദിയായാലും പിണറായി വിജയനായാലും പാവപ്പെട്ടവൻ്റെ കിടപ്പാടവും ജീവനും ജീവിതവും മുച്ചൂടും മുടിക്കാനിറങ്ങിയാൽ കോൺഗ്രസ് കൈയ്യും കെട്ടി നോക്കിയിരിക്കില്ല. ഫാഷിസ്റ്റുകൾ അത്താഴപ്പട്ടിണിക്കാരൻ്റെ ജീവിതം പന്താടുമ്പോൾ ആ കൊടിയ അനീതികൾക്കെതിരെ വിരൽ ചൂണ്ടുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് അധികാരത്തിൻ്റെ ആടയാഭരണങ്ങൾ വേണമെന്നില്ല.
അന്ധമായ കോൺഗ്രസ് വിരുദ്ധത ബാധിച്ച ഇന്ത്യൻ മാധ്യമങ്ങൾ ഈ പോരാട്ടങ്ങൾ കണ്ടില്ലെന്ന് നടിച്ചേക്കാം. സംഘപരിവാറും കമ്മ്യൂണിസ്റ്റുകളും കൂലിയെഴുത്തുകാരും ചേർന്ന് എത്രയൊക്കെ ഇല്ലാതാക്കാൻ ശ്രമിച്ചാലും കൂടുതൽ കരുത്തോടെ കോൺഗ്രസ് ഈ മണ്ണിലുണ്ടാകും. ജനങ്ങളുടെ ശബ്ദമായി യുവതയുടെ കരുത്തുമായി ഒരായിരം " ആർഫ"മാർ ഇന്ത്യയെ വീണ്ടെടുക്കാൻ ഇവിടെ പിറക്കും.
https://www.facebook.com/Malayalivartha