ജോലി തേടി സമരം ചെയ്തവരോട് പ്രതികാര ബുദ്ധിയോടെയാണ് പെരുമാറിയത്; റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് പലവട്ടം പ്രതിപക്ഷം ആവശ്യപ്പെട്ടുവെങ്കിലും മുഖ്യമന്ത്രി വഴങ്ങിയില്ല; ആൾമാറാട്ടം നടത്തിയും ഡി വൈ എഫ് ഐ നേതാക്കൾക്ക് ചോദ്യപേപ്പറുകൾ വീട്ടിലെത്തിച്ചു നൽകിയും പി എസ് സിയുടെ വിശ്വാസ്യത തകർത്തത് ഈ സർക്കാരാണ്; ഉദ്യോഗാർഥികളുടെ സങ്കടം കാണാനും കേൾക്കാനുമുള്ള കണ്ണും കാതും സർക്കാരിനില്ലെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഉദ്യോഗാർഥികളുടെ സങ്കടം കാണാനും കേൾക്കാനുമുള്ള കണ്ണും കാതും സർക്കാരിനില്ലെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; വിനാശത്തിൻ്റെ ഒരു വർഷം. ഉദ്യോഗാർഥികളുടെ സങ്കടം കാണാനും കേൾക്കാനുമുള്ള കണ്ണും കാതും സർക്കാരിനില്ല. ജോലി തേടി സമരം ചെയ്തവരോട് പ്രതികാര ബുദ്ധിയോടെയാണ് പെരുമാറിയത്.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് പലവട്ടം പ്രതിപക്ഷം ആവശ്യപ്പെട്ടുവെങ്കിലും മുഖ്യമന്ത്രി വഴങ്ങിയില്ല. ആൾമാറാട്ടം നടത്തിയും ഡി വൈ എഫ് ഐ നേതാക്കൾക്ക് ചോദ്യപേപ്പറുകൾ വീട്ടിലെത്തിച്ചു നൽകിയും പി എസ് സിയുടെ വിശ്വാസ്യത തകർത്തത് ഈ സർക്കാരാണ്. പാർട്ടിക്കാരേയും ബന്ധുക്കളേയും പിൻവാതിലിലൂടെ നിയമിക്കുന്നതിലാണ് സർക്കാരിന് ശ്രദ്ധ.
അതേസമയം കെ.വി. തോമസിനെ സന്തോഷത്തോടെ യാത്രയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ.വി തോമസിന് ഇനി എന്താണ് പാര്‍ട്ടി കൊടുക്കാനുള്ളത്? പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും കെ.വി തോമസിനോട് അവജ്ഞയും പുച്ഛവുമാണ് തോന്നുന്നത്. സി.പി.എം അണികള്‍ക്കും അതേ അവജ്ഞയായിരിക്കും. “കുലംകുത്തികളെ “ഷാള്‍ അണിയിക്കുന്ന തിരക്കിലാണ് മുഖ്യമന്ത്രി. ഞങ്ങള്‍ ഇത്രയും നാള്‍ സഹിച്ചത് ഇനി സി.പി.എം സഹിക്കട്ടെ....
പി.ടി തോമസിനെ വിജയിപ്പിച്ചത് അബദ്ധമാണെന്നും ഇപ്പോള്‍ തെറ്റ് തിരുത്താനുള്ള സൗഭാഗ്യം കൈവന്നെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യമാണ്. കേരളം അപമാനഭാരത്താല്‍ തല കുനിച്ച് നില്‍ക്കും. നിയമസഭയില്‍ യു.ഡി.എഫിന്റെ കുന്തമുനയായിരുന്നു പി.ടി തോമസ്. സര്‍ക്കാരിനെ ശക്തമായി ആക്രമിച്ചയാളാണ് പി.ടി. ആ വിരോധം കൊണ്ടാണ് മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
https://www.facebook.com/Malayalivartha