യുഡിഎഫ് അംഗങ്ങൾ പിന്തുണ അറിയിച്ചു; പാണ്ടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ എല്‍ഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസ്സായി

പാണ്ടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ട് വന്നിരുന്നു. അത് ഇപ്പോൾ പാസ്സായിരിക്കുകയാണ്. യുഡിഎഫ് അംഗങ്ങൾ പിന്തുണ അറിയിച്ചു . ഇതോടെ ബിജെപിയുടെ പി സി സുരേന്ദ്രന് സ്ഥാനം നഷ്ടപ്പെട്ടിരിക്കുകയാണ്. എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ യുഡിഎഫിന്റെ രണ്ട് അംഗങ്ങൾ പിന്തുണക്കുകയായിരുന്നു.
13 അംഗ ഭരണ സമിതിയില്‍ ഏഴുപേര്‍ അവിശ്വാസത്തെ അനുകൂലിച്ചു. അപ്പോൾ ബിജെപിയുടെ 6 അംഗങ്ങൾ ഇതിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഭരണസമിതി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ വേറിട്ട് മത്സരിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ആറംഗങ്ങളുടെ പിന്തുണയോടെ ബിജെപിയുടെ ആശ വി നായരും, പി സി സുരേന്ദ്രനും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
സര്‍ക്കാര്‍ പദ്ധതികള്‍ ഒന്നും പഞ്ചായത്തിന് അനുവദിക്കുന്നില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നിങ്ങനെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് മന്ത്രി സജി ചെറിയാന്റെയും കെടിക്കുന്നില്‍ സുരേഷ് എം പിയുടെ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ആഹ്വാനം ചെയ്ത വ്യക്തിയാണ് വൈസ് പ്രസിഡന്റ്.
അദ്ദേഹം ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്നെന്ന് ഇടതു പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഗോപന്‍ കെ ഉണ്ണിത്താന്‍ ആരോപിക്കുകയായിരുന്നു. ബിജെപി ജില്ലാപ്രസിഡന്റ് എം വി ഗോപകുമാറിന്റെ ഇടമാണ് പാണ്ടനാട് പഞ്ചായത്ത്. ശനിയാഴ്ച ചെങ്ങന്നൂര്‍ ബിഡിഒ വരണാധികാരിയായി നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയം പാസ്സാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha