കഫ് സിറപ്പ് പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

ചുമയ്ക്കുള്ള കഫ് സിറപ്പ് മരുന്ന് കഴിച്ച് മധ്യപ്രദേശില്‍ 20 കുട്ടികള്‍ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് എല്ലാ സംസ്ഥാന ഡ്രഗ് കണ്ട്രോളര്‍മാര്‍ക്കും കത്തയച്ചത്. മരുന്ന് നിര്‍മ്മാണത്തിനായുള്ള അസംസ്‌കൃത വസ്തുക്കളും, സംയുക്തങ്ങളും പരിശോധിക്കണം. ഓരോ ബാച്ച് മരുന്ന് ബാച്ചും അംഗീകൃത ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇതിന്റെ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
സംസ്ഥാനത്തെ ഡ്രഗ് കണ്ട്രോളര്‍മാര്‍ ഇത് ഉറപ്പാക്കണമെന്നും ബോധവല്‍ക്കരണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കത്തില്‍ പറയുന്നു. അതേസമയം, ദുരന്തത്തില്‍ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ അസോസിയേഷന്‍ ആരോഗ്യമന്ത്രി ജെ പി നദ്ദയ്ക്ക് കത്ത് നല്‍കി. മരുന്ന് കുറിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ചിന്ത്വാരയില്‍ ഐഎംഎ അനിശ്ചിതകാല സമരം തുടങ്ങി. മരുന്ന് ഉല്‍പാദിപ്പിച്ച ശ്രഷന്‍ ഫാര്‍മ കമ്പനിയുടെ ഉടമസ്ഥരെ അറസ്റ്റ് ചെയ്യാന്‍ മധ്യപ്രദേശ് പൊലീസ് നീക്കം തുടങ്ങി.
പ്രത്യേക അന്വേഷണ സംഘം ഇതിനായി തമിഴ്‌നാട്ടിലെത്തിയെന്ന് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല അറിയിച്ചു. വിഷമരുന്ന് കഴിച്ച് മധ്യപ്രദേശില്‍ 20 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഇന്ത്യയോട് വിവരങ്ങള്‍ തേടി ലോകാരോഗ്യ സംഘടന. മരണത്തിന് കാരണമായ കോള്‍ഡ്രിഫ് കഫ് സിറപ്പ് രാജ്യത്തിന് പുറത്തേക്ക് കയറ്റിഅയക്കപ്പെട്ടിട്ടുണ്ടോ എന്നതിലടക്കമാണ് വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടത്.
ഇന്ത്യയുടെ മറുപടി ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനികള്‍ ഓരോ ബാച്ച് മരുന്നും അംഗീകൃത ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. മരുന്ന് നിര്‍മ്മിക്കാനായുള്ള അസംസ്‌കൃത വസ്തുക്കളും, സംയുക്തങ്ങളും പരിശോധിക്കണമെന്നും, ഇക്കാര്യം സംസ്ഥാന ഡ്രഗ് കണ്ട്രോളര്‍മാര്‍ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha