ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് മുളകുപൊടി വിതറി ഭാര്യ

ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ച ശേഷം പൊള്ളലില്‍ മുളകുപൊടി വിതറി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ മദന്‍ഗീര്‍ പ്രദേശത്തെ വാടകവീട്ടില്‍ വച്ചാണ് 28 കാരനായ ദിനേശിനെ ഭാര്യ ആക്രമിച്ചത്. അര്‍ദ്ധരാത്രിയില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം.
അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ച യുവാവിന്റെ പൊള്ളലുകള്‍ ഗുരുതരമായതിനാല്‍ സഫര്‍ജങ്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് എട്ട് വര്‍ഷമായിയി. ഇരുവരും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ദിനേശിന്റെ പേരില്‍ യുവതി നേരത്തെ വനിതാസെല്ലില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രശ്‌നം ഒത്തുതീര്‍പ്പായതിനാല്‍ പരാതി പിന്‍വലിക്കുകയായിരുന്നു. നിലവില്‍ യുവതിയുടെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യുവതിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
''തലേദിവസം രാത്രി വൈകിയാണ് ഞാന്‍ വീട്ടിലെത്തിയത്. ആഹാരം കഴിച്ച് ഉറങ്ങാന്‍ കിടന്നു. എന്റെ ഭാര്യയും മകളും സമീപത്ത് തന്നെയാണ് കിടന്നത്. അര്‍ദ്ധരാത്രി മൂന്ന് മണിയോടെ ദേഹത്ത് മൂര്‍ച്ചയുള്ളതെന്തോ വീണ് പൊള്ളി. വേദനയില്‍ ഞെട്ടി കണ്ണ് തുറന്നപ്പോള്‍ എന്റെ ഭാര്യ മുന്നില്‍ നില്‍ക്കുകയായിരുന്നു. സഹായം ചോദിച്ചപ്പോള്‍ അവള്‍ പൊള്ളലില്‍ മുളകുപൊടി വിതറി''. യുവാവ് പൊലീസില്‍ മൊഴി നല്‍കി. വേദനകൊണ്ട് നിലവിളിച്ചപ്പോള്‍ ശബ്ദമുണ്ടാക്കിയാല്‍ കൂടുതല്‍ എണ്ണ ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ദിനേശ് പറയുന്നു.
നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ഇവരുടെ വീടിന്റെ താഴത്തെ നിലയിലാണ് വീട്ടുടമസ്ഥനും കുടുംബവും താമസിക്കുന്നത്. ആദ്യം വാതില്‍ തുറക്കാന്‍ യുവതി വിസമ്മതിച്ചുവെന്നും ആശുപത്രിയില്‍ എത്തിക്കാന്‍ യുവതി തയ്യാറായില്ലെന്നും വീട്ടുടമയുടെ മകള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha