'എന്റെ മോളെ കൊന്നല്ലേ ടാ' ; ഡോക്‌ടറുടെ തലയിൽ വെട്ടി ഒമ്പത് വയസുകാരിയുടെ പിതാവ്; ആശുപത്രിയിൽ കൂട്ട നിലവിളി

ഒമ്പത് വയസുകാരിയുടെ പിതാവ് ഡോക്ടറെ വെട്ടി. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച കുട്ടിയുടെ പിതാവ് ആണ് .
തലക്ക് വെട്ടേറ്റ ഡോക്ടറുടെ നില ഗുരുതരമാണ് .കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന്ആരോപിച്ചാണ് ആക്രമണമുണ്ടായത് . സനൂപ് എന്നയാളാണ് വെട്ടിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകൾക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചില്ലെന്ന നിലപാടിലായിരുന്നു സനൂപ്.
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് എതിരേയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ശക്തമായ നിയമ നടപടി സ്വീകരിക്കും എന്നും മന്ത്രി .
https://www.facebook.com/Malayalivartha