കമ്മ്യൂണിസ്റ്റു പാര്‍ട്ടിയോടുള്ള വിധേയത്വവും ഭൂരിപക്ഷ സംസ്‌കാരത്തോടുള്ള വിധേയത്വവും വളര്‍ത്താനായിരുന്നു ഉയിഗുറു മുസ്ലീങ്ങളെ തടങ്കല്‍ പാളയങ്ങളില്‍ ക്രൂര പീഡനങ്ങള്‍ക്ക് വിധേയമാക്കിയതും അവരെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചതും; ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്ക് ചൈനയില്‍ ക്രൂരപീഡനം തെളിവുകള്‍ പുറത്ത്

'ഉയിഗുറു' എന്നത് നമ്മളധികം കേട്ടിട്ടുള്ള ഒരു പേരല്ല. ഇനി നമ്മള്‍ ഈ പേര്‍ ധാരാളമായി കേള്‍ക്കാന്‍ പോവുകയാണ്. സത്യങ്ങളെ ഏത്ര കഠിനമായ ഇരുമ്പറകളില്‍ ഒളിപ്പിച്ചാലും ഒരു നാള്‍ എല്ലാം തകര്‍ത്ത് പുറത്തുവരും. കമ്മ്യൂണിസ്റ്റ് ചൈനയില്‍ നിന്നപ്പോള്‍ പുറത്തു വരുന്ന വംശീയമായ കൊടും ക്രൂരതയുടെ വാത്തകളും അതാണ് സൂചിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റുപാര്‍ട്ടിയോടുള്ള വിധേയത്വവും ഭൂരിപക്ഷ സംസ്‌കാരത്തോടുള്ള വിധേയത്വവും വളര്‍ത്താനായിരുന്നു ഉയിഗുറു മുസ്ലീങ്ങളെ തടങ്കല്‍ പാളയങ്ങളില്‍ ക്രൂര പീഡനങ്ങള്‍ക്ക് വിധേയമാക്കിയതും അവരെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചതും.
ഇനി എന്തായാലും ചൈനയ്ക്കത് സാധ്യമാകില്ല. അവരുടെ വായടപ്പിക്കുന്ന ഒന്നാന്തരം തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലോകത്താകമാനമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരേയും മനുഷ്യ സ്‌നേഹികളേയും ആവേശം കൊള്ളിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന തെളിവുകള്‍. ഇതില്‍നിന്ന് ഒളിച്ചോടാന്‍ ചൈനയ്ക്കിനി സാധ്യമാകില്ല.
ചൈനയിലെ ഒരു പ്രദേശിക ന്യൂനപക്ഷമാണ് ഉയിഗുറു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറിന്‍ ഭാഗത്തുള്ള സിന്‍ജിയാംഗ് എന്ന സ്വതന്ത്ര പ്രവിശ്യയിലെ ഒരു ജനവിഭാഗം എന്ന് ചുരുക്കിപ്പറയാം. മംഗോളിയ, റഷ്യ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ ഇന്ത്യ എന്നിവയാല്‍ അതിര്‍ത്തി ചാര്‍ത്തപ്പെട്ട് പ്രവിശ്യാണ് സിന്‍ജിയാംഗ്. നമ്മുടെ അയല്‍പക്കക്കാര്‍ എന്നും പറയാം. ഇവിടെയാണ് ഉയിഗുറു എന്ന ന്യൂനപക്ഷം ചൈനയില്‍ കൂടുതലായി അധിവസിക്കുന്നത്.
12.8 മില്യനാണ് സിന്‍ജിയാംഗില്‍ ഇവരുടെ ജനസംഖ്യ. ലോകത്തെ മറ്റു പതിനേഴുരാജ്യങ്ങളില്‍ കൂടി ഇവരുടെ സാന്നിധ്യമുണ്ട്. കാസാക്കിസ്ഥാനിലൊഴിച്ചാല്‍ മറ്റുരാജ്യങ്ങള്‍ ഇവരുടെ സാന്നിധ്യം നാമമാത്രവുമാണ്. സിന്‍ജിയാംഗിലെ ഉയിഗുറു മുസ്ലീങ്ങളില്‍ എണ്‍പതു ശതമാനവും താമസിക്കുന്നത് തരിംബാസിനിലാണ്. ചൈനയില്‍ ഏഴാം നൂറ്റാണ്ടുമുതല്‍ ഇസ്ലാംമത വിശ്വസ്വാസികളുണ്ട്.. ഇപ്പോള്‍ ആകെ ജനസംഖ്യയുടെ 2.85 ശതമാനം വരുമവര്‍. ഏതാണ്ട്.
എല്ലാവരും സുന്നികളുമാണ്. എണ്ണത്തില്‍ പറഞ്ഞാല്‍ 150 മില്യന്‍. തുര്‍ക്കിയിലാണ് ഉയിഗുറു മുസ്ലീങ്ങളുടെ യഥാര്‍ഥ വേരുകള്‍. അവിടെ നിന്നാണ് മറ്റു രാജ്യങ്ങളിലേക്ക് പടര്‍ന്നതും. ആ രാജ്യങ്ങളില്‍ ഇവര്‍ ഏറെക്കുറെ സുരക്ഷിതരുമാണ്. തുടക്കത്തില്‍ പ്രാദേശിക മത വിശ്വാസികളായിരുന്നു ഇവര്‍. പതിനൊന്നാം നൂറ്റാണ്ടോയുകൂടി ഇസ്ലാം മതത്തിലേക്ക് പതുക്കെ ചാഞ്ഞു തുടങ്ങി. ഇപ്പോള്‍ പൂര്‍ണമാകുകയും എല്ലാവരും ആ മതവിശ്വാസികളായി പരിണമിക്കുകയും ചെയ്തു. ഭൂരിഭാഗവും സുന്നിവിഭാഗക്കാരുമാണ്. ചൈനീസ് ഉച്ഛാരണത്തോട് ചേര്‍ന്നു നല്‍ക്കുന്ന അറബിക്കാണ് ഇവരുടെ ഭാഷ ലിബിയും എഴുത്തും അറബിതന്നെ.
മറ്റെല്ലാ രാജ്യങ്ങളിലും ഇവര്‍ സുരക്ഷിതരാണെങ്കിലു ചൈനയിലെ സിയാന്‍ജിംഗില്‍ സ്ഥിതി അതല്ല. ചൈനയില്‍ ആയതിനാല്‍ ഇവരെ സംബന്ധിച്ച പീഡനകഥകളൊന്നും പുറത്തുവരാറില്ലെന്നു മാത്രം. യാഥാര്‍ഥ്യത്തിന്റെ വക്കും പൊടിയും പക്ഷേ നേരത്തേയും ലോകത്തിന്റെ മുന്നില്‍ വന്നിട്ടുണ്ട്. അന്നെല്ലാം തൊടുന്യായങ്ങള്‍ പറഞ്ഞ് ചൈന അതിനെ പ്രതിരോധിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങളുടെ മുന്നില്‍ അവര്‍ പതറുകയാണ്. ലോകത്തിന്റെ മുഖ്യ ചര്‍ച്ചാവിഷങ്ങളിലൊന്നായി ഉയിഗുറു ഇപ്പോള്‍ മാറിയിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് ചൈന ഉയിഗീര്‍ കരോട് കാട്ടുന്ന മനുഷ്യത്വ രഹിതമായ ചെയ്തികള്‍ക്ക് അവിടത്തെ ഔദ്യോഗക രേഖകളില്‍ നിന്നുള്ള തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. 2017-18 കാലത്ത് സിന്‍ജിയാംഗ് തടവറകളില്‍ നടന്ന പീഡനങ്ങളുടേയും മര്‍ദനപരിപാടികളുടേയും ഭീഷണി പ്രസംഗങ്ങളുടേയും ദൃശ്യങ്ങളടക്കമാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. പത്തു ഗിഗാബൈറ്റിലേറെ വരുന്ന തെളിവുകള്‍ പോലീസിന്റെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്ത് ചോര്‍ത്തി പുറത്തു കടത്തുകയായിരുന്നു. അനിഷേധ്യവും ആധികാരികവുമാണ് ഈ വിവരങ്ങള്‍. കാരണം അവരുടെ പോക്കറ്റില്‍ നിന്നു തന്നെ ചൂണ്ടിയവയാണിത്. അതിനാല്‍ നിഷേധിക്കാന്‍ ചൈന എങ്ങനെ ശ്രമിച്ചാലും സാധ്യമാകില്ല.
ചൈനയില്‍ ഉയിഗൂര്‍ വംശജര്‍ക്കെതിരെ തടങ്കല്‍ നടപടികളും വംശീയ വേട്ടയും ഉന്മൂലനവും നടക്കുന്നു എന്ന് പലതവണ ആരോപണം ഉയര്‍ന്നതാണ് എന്നാല്‍ അന്നൊന്നും ഇത് സമര്‍ഥിക്കാന്‍ വേണ്ടത്ര രേഖകളും ദൃശ്യങ്ങളും ലോകത്തിന്റെ മുന്നില്‍ സമര്‍പ്പിക്കാന്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ കേള്‍ക്കുന്നവരില്‍ അവിശ്വാസം ഉണ്ടാക്കാമെന്നല്ലാതെ മറ്റു പ്രയോജനങ്ങളൊന്നുമുണ്ടായിരുന്നില്ല തെളിവുകളുടെ അഭാവത്തില്‍ ചൈനയ്ക്കിത് നിഷേധിക്കാനും എളുപ്പമയിരുന്നു. ഇനിയത് സാധ്യമല്ല എന്ന നിലയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുകയാണിപ്പോള്‍.
2017-ല്‍ പ്രസിഡന്റ് ജിന്‍പിങ്ങിന് കീഴില്‍ ആരംഭിച്ച വിവിധ തടങ്കല്‍ പാളയങ്ങളില്‍ പത്തുലക്ഷം ഉയിഗൂര്‍ മുസ്ലീംങ്ങളാണ് അടയ്ക്കപ്പെട്ടത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള അനിഷേധ്യമായ വിശ്വാസവും ഭൂരിപക്ഷ ഹാന്‍ സംസ്‌കാരത്തോടുമുള്ള അടിമത്വവും വളര്‍ത്താന്‍ ചൈന ഇവര്‍ക്കുമേല്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനവും നത്തിരുന്നു. രക്ഷപ്പെട്ടു പുറത്തുചാടിയവരുടെ വിവരണങ്ങളും ഏതാനും ഉപഗ്രഹ ചിത്രങ്ങളും അപൂര്‍ണമായ മാധ്യമറിപ്പോട്ടുകളുമല്ലാതെ ലോകത്തിനു മുന്നില്‍ തെളിവായി നിരത്താന്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല.
സിന്‍ജിങ് പേപ്പേഴ്‌സ് എന്നറിയപ്പെട്ട ആരേഖകള്‍ക്ക് പിന്നാലേ അന്താരാഷ്ട്ര മാധ്യമ കണ്‍സോര്‍ഷ്യം വഴി പുറത്തുവന്ന ചൈനാകേബിള്‍സും മറ്റുചില വിലപ്പെട്ട തെളിവുകളും നല്‍കിയിരുന്നു. ഓരോ തവണ തെളിവുകള്‍ പുറത്തുവരുമ്പോഴും ചൈന തങ്ങള്‍ നടപ്പാക്കുന്നത് അവരുടെ ജീവിത പുരോഗതിക്കുവേണ്ട കാര്യങ്ങല്‍ മാത്രമാണെന്നാണയിട്ട് രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍ ഇതിനയെല്ലാം സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന സിന്‍ജിങ് പോലസ് ഫയല്‍ എന്നു പേരിട്ടിരിക്കുന്ന രേഖകള്‍. ഹാക്കര്‍മാരില്‍ നിന്ന് ചൈനാഗവേഷകന്‍ എഡ്രിയന്‍ സെന്‍സിന് അയച്ചുകിട്ടയ ഈ ഒദ്യോഗിക രഹസ്യരേഖകള്‍ അദ്ദേഹം മാധ്യമ സ്ഥാപനങ്ങള്‍ക്ക് കൈമാറുകയായിരുന്നു. ഉയിഗൂര്‍ക്കാര്‍ക്ക് ചൈന നല്‍കുന്നത് പുനര്‍വിദ്യാഭ്യാസമോ പരിശീലനമോ അല്ലെന്നും അവരെ ഉന്മൂലനം ചെയ്യാനുള്ള മാര്‍ഗങ്ങളാണെന്നും ഇപ്പോള്‍ അനിഷേധ്യമായി തെളിഞ്ഞിരിക്കുന്നു.
ചൈനാകേബിള്‍സ് പുറത്തുവന്നതോടെ അമേരിക്ക ചൈനയ്‌ക്കെതിരെ വ്യാപാര ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. കൂടുതല്‍ ഉചിതമായ തെളിവുകള്‍ പുറത്തുവന്നതോടെ കൂടുതല്‍ ജാഗ്രത ഈ വിഷയത്തില്‍ ലോകം കാണിക്കേണ്ടിവരും. ആരോപണങ്ങളെ രാഷ്ട്രീയ പ്രേരിതമെന്നു ലളിത വല്‍ക്കരിക്കാതെ ചൈന മനുഷ്യാവകാശ സംരക്ഷണത്തിന് ഉചിതമായ നടപടികള്‍ ആരംഭിക്കുമെന്ന വിശ്വാസത്തിലാണ് ലോകത്തില്‍ കുറേപ്പേരെങ്കിലും. അങ്ങനെ ഉയിഗൂര്‍ മുസ്ലീങ്ങളേയും ചൈന മനുഷ്യരായി പരിഗണിച്ചുതുടങ്ങുമായിരിക്കും നമുക്ക് പ്രത്യാശിക്കുക മാത്രം ചെയ്യാം.
https://www.facebook.com/Malayalivartha