തൃക്കാക്കരയിലെ കനത്ത തോല്‍വിക്ക് സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്റെ തലപോകും; പകരം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിന് ചുമതല നല്‍കാൻ സാധ്യത

തൃക്കാക്കരയിലെ കനത്ത തോല്‍വിക്ക് സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്റെ തലപോകും. പകരം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിന് ചുമതല നല്‍കാനുള്ള സാധ്യതയാണ് തെളിയുന്നത്. ദേശാഭിമാനിയുടെ ജനറല്‍മാനേജര്‍ സ്ഥാനത്തേക്കായിരിക്കും മോഹനനെ പരിഗണിക്കുക. തൃക്കാക്കരയിലെ തോല്‍വിയുടെ ഉത്തരവാദിത്വം അവസാന നിമിഷം സ്ഥാനാര്‍ഥിയെ പുറത്തു നിന്നറിക്കിയര്‍ തന്നെ ഏറ്റെടുക്കണമെന്ന നിലപാടിലാണ് സി.പി.എം.ജില്ലാ നേതൃത്വം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ കടുത്ത അതൃപ്തി കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറേയേറ്റ് യോഗത്തില്‍ പുറത്തു വന്നിരുന്നു.
തോല്‍വിയുടെ ഉത്തരവാദിത്വം ചുമുമത്തി ഇരുപതോളം ജില്ലാ നേതാക്കള്‍ക്കെതിരെ നടപടി എടുക്കാനും ആലോചനയുണ്ട്. മുഖ്യമന്ത്രക്കും സംസ്ഥാന നേതൃത്വത്തിനുമാണ് തോല്‍വിയുടെ പ്രാഥമിക ഉത്തരവാദിത്വം എന്ന നിലാപാടാണ് ജില്ലാ നേതൃത്വത്തിന്. വി.എസ്.ഗ്രൂപ്പിന്റെ തട്ടകമായിരുന്ന എറണാകുളം ജില്ല പിണറായി പക്ഷം പിടിച്ചെടുത്തത് മോഹനെ ഉപകരണമാക്കിയായിരുന്നു. അദ്ദേഹത്തെ കൈവിടാന്‍ പിണറായി തയ്യാറായേക്കില്ല.
എന്നാല്‍ സെക്രട്ടറി സ്ഥാനത്തു തുടര്‍ന്നാല്‍ ജില്ലയിലെ വിഭാഗിയത രൂക്ഷമാകുമെന്നതിനാലാണ് സ്ഥാനത്തു നിന്നു മാറ്റുന്നത്. തോല്‍വിയേക്കുറിച്ചന്വേഷിക്കാന്‍ ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ കമ്മിഷനെ പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരീക്ഷിച്ച സ്വതന്ത്ര സ്ഥാനാര്‍ഥിക്കുണ്ടായ തിരിച്ചടിയുടെ പേരില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉള്‍പ്പെടെ പല നേതാക്കളുടേയും തലയുരുണ്ട പശ്ചാത്തലത്തില്‍ ഇക്കുറി സംസ്ഥാന നേതത്വത്തിന് നടപടി ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്.
https://www.facebook.com/Malayalivartha